കൊയിലാണ്ടി ഗവ.കോളജ് പൂർവവിദ്യാർത്ഥിയും ‘ഓർമ’ കലാ-സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടിയുടെ മുഖ്യ സഹചാരിയുമായിരുന്ന
സിബീഷ് സ്മാരക പുരസ്കാരത്തിന് പ്രമുഖ നാടകകൃത്ത് ശ്രീ ചന്ദ്രശേഖരൻ തിക്കോടി അർഹനായി. നാടകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവർഡ്. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 2025 ഒക്ടോ: 5 ന് 2മണിക്ക് കൊയിലാണ്ടി സംസ്കാരിക നിലയത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ യു.കെ.കുമാരൻ സമർപ്പിക്കുമെന്ന് സിക്രട്ടറി എ.ടി.വിനീഷ് അറിയിച്ചു.
അബൂബക്കർ കാപ്പാട് അഡ്വ.സി.ലാൽ കിഷോർ ,നിധീഷ് കാർത്തിക് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കൂടാതെ ജില്ലാതല ചിത്രരചനാ മത്സരത്തിൻ്റെ സമ്മാനദാനവും നടക്കും.