മണ്ണാര്‍ക്കാട്: കെപിസിസി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി ജെ പൗലോസ്(79)അന്തരിച്ചു.അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ മണ്ണാര്‍ക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നു.
പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചയാളാണ് പൗലോസ്. മുതിര്‍ന്ന നേതാവായിരുന്ന പി ബാലന്റെ സന്തതസഹചാരി കൂടിയായിരുന്നു. ഉമ്മന്‍ചാണ്ടി, എകെ ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ എ ഗ്രൂപ്പിന്റെ മുഖമായിരുന്നു പി ജെ പൗലോസ്. ഭാര്യ: ലീലാമ്മ പോള്‍, മക്കള്‍: ജോഷി പോള്‍, മിനി ജോജു, സൗമ്യ ബാബു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ
കൊയിലാണ്ടി: മീത്തലെ പുനത്തിൽ ശശികുമാർ (56) അന്തരിച്ചു. പരേതനായ കേളുക്കുട്ടി നായരുടേയും ജാനകി അമ്മയുടേയും മകനാണ്. ഭാര്യ പ്രഭില , മക്കൾ
മലമ്പനി, മന്ത് എന്നിവയുടെ സ്ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന് എന്‍ട്രി പോയിന്റുകളില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO
മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്







