“വെളിച്ചമാണ് തിരുദൂതർ” എന്ന കൃതിയെ ആധാരമാക്കി നടത്തിയ പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു

 “വെളിച്ചമാണ് തിരുദൂതർ” എന്ന കൃതിയെ ആധാരമാക്കി നടത്തിയ പുസ്തക ചർച്ചയും സാംസ്കാരിക സദസ്സും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു. കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് വി. കെ. റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

         വെറുപ്പും വിദ്വേഷവും സമൂഹത്തിൽ പടർത്താനായി സാമൂഹ്യവിരുദ്ധ ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും അനുഗ്രഹീതമായ ഇടങ്ങളെ തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കൊയിലാണ്ടിയിൽ നടന്ന സാംസ്കാരിക സദസ്സിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു

         ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജയരാജൻ മൂടാടി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പങ്കാട്, ശശി കൊല്ലോറങ്കണ്ടി, മഹേഷ് ശാസ്ത്രി, പി. ടി. വേലായുധൻ, ടീൻ ഇന്ത്യ ഏരിയ ക്യാപ്റ്റൻ ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയ കൺവീനർ സുമയ്യ സമാപന പ്രസംഗം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ സെയ്ദ് ഫസൽ, ജമാഅത്തെ ഇസ്‌ലാമി ഏരിയ വൈസ് പ്രസിഡണ്ട് എം. കെ. മുസ്തഫ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

മണിമല നാളികേര പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്; ഈ വര്‍ഷം വ്യവസായങ്ങളെ ക്ഷണിക്കും

Latest from Local News

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ്: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

സത്യസായി പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്