കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശിയായ ഫസലുറഹ്മാൻ (34)ന്റെ കൈയിൽ നിന്നാണ് 843 ഗ്രാം സ്വർണം കണ്ടെത്തിയത്. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടുകയായിരുന്നു
