കൊയിലാണ്ടി മുനിസിപ്പാലിറ്റി സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആക്രി എന്ന ഏജൻസിയും ചേർന്ന് നഗരസഭയിലെ
എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സാനിറ്ററി നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, ഡ്രസ്സിംഗ് കാലഹരണപ്പെട്ട മരുന്നുകൾ എന്നീ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ആക്രിയുടെ ആപ്പിലൂടെ Google Play Store, App store ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ടോൾ ഫ്രീ നമ്പറിൽ 08031405048, (വാട്സ്ആപ്പ് നമ്പർ 7591911110) ബന്ധപ്പെട്ടാൽ ടീം ഏജൻസി വീടുകളിൽ എത്തി മാലിന്യം ശേഖരിക്കും. തുടർന്ന് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നിലവിൽ ശുചിത്വമിഷന്റെ അംഗീകാരമുള്ള ആക്രി ഏജൻസി മുഖാന്തരം കെ ഐ എ എൽ നു കൈമാറുന്നതാണ് പദ്ധതി. കിലോയ്ക്ക് 45 രൂപയും 5% ജിഎസ്ടിയും ഫീസ് ആയി നൽകണം. 8 രൂപ വില വരുന്ന നോൺ ക്ലോറിനേറ്റഡ് ബാഗ് ഏജൻസി സപ്ലൈ ചെയ്യും. ഈ ബാഗിലാണ് സാനിറ്ററി മാലിന്യങ്ങൾ ഏജൻസിക്ക് കൈമാറേണ്ടത്. ആഴ്ചയിൽ ഒരിക്കൽ ബുക്ക് ചെയ്യുന്ന മുറയ്ക്ക് ഏജൻസി നിങ്ങളുടെ വീടുകളിൽ എത്തുന്നതാണ്.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ഓഫീസ് പരിസരത്ത് വച്ച് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈ.ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ ഇന്ദിര ടീച്ചർ, കെ ഷിജു, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവകൊടി, കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, കേളോത്ത് വത്സൻ, ക്ലീൻ സിറ്റി മാനേജർ കെസി രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി സ്വാഗതവും നഗരസഭ സെക്രട്ടറി പ്രദീപ് എസ് ( KAS) നന്ദിയും പറഞ്ഞു