കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിന്റെ നാലമ്പലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള തേക്ക്മരത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. ഏതാണ്ട് 10കോടിയോളം രൂപയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ്. നാലമ്പലം മൊത്തം പൊളിച്ചുമാറ്റിയാണ് പുനർനിർമ്മിക്കുന്നത്. പ്രമുഖ തച്ചുശാസ്ത്രവിദഗ്ധനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ് പ്രവൃത്തി രൂപകല്പന ചെയ്തത്.
പൂജാകർമ്മങ്ങളോടെ ആരംഭിച്ച പ്രവൃത്തി ചടങ്ങിൽ ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. ബാലൻനായർ, പുനത്തിൽ നാരായണൻകുട്ടി നായർ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, മേൽശാന്തി എൻ. നാരായണൻ മൂസദ്, കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ, ഷജേഷ് ആചാരി, എൻ. ഉണ്ണികൃഷ്ണൻ മൂസദ് എന്നിവർ സംബന്ധിച്ചു.