കൊയിലാണ്ടി പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ് ദേവീ ഭാഗവത നവാഹപാരായണവും, പൊങ്കാല സമർപ്പണവും നവാഹ പാരായണ യജ്ഞം എന്നിവ ആരംഭിച്ചു. വിജയദശമി വരെ വിവിധങ്ങളായ പുജകളും, പ്രത്യേക വഴിപാടു കളും ഉണ്ടായിരിക്കും. നവമി ദിവസമായ ഒക്ടോബർ ഒന്നിന് ബുധനാഴ്ചയാണ് പൊങ്കാല സമർപ്പണം, തുടർന്ന് മഹാമൃത്യുഞ്ജയ ഹോമവും വിജയദശമി നാളിൽ ഗ്രന്ഥം എടുപ്പും, എഴുത്തിനിരുത്തും ഉണ്ടായിരിക്കും, വിവിധ ദിവസങ്ങളിൽ സർവൈശ്വര്യ പൂജ, കുടുംബാർച്ചന, ഗായത്രി ഹോമം തുടങ്ങിയവയും നടത്തുന്നുണ്ട്.
