ഡൽഹി: ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാല്‍ ഏറ്റുവാങ്ങി. ഡൽഹിയിലെ ദില്ലി വിഗ്യാൻ ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു.
നിറഞ്ഞ കയ്യടികളോടെ ആണ് സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയില്‍ ഉണ്ടായിരുന്നു. 2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. മോഹൻലാലിനെയും മറ്റ് പുരസ്കാര ജേതാക്കളെയും രാഷ്ട്രപതി അഭിനന്ദിച്ചു. മികച്ച സഹനടിക്കുള്ള അവാർഡ് നടി ഉർവ്വശിക്കും സഹ നടനുള്ള അവാർഡ് നടൻ വിജയ രാഘവനും ഏറ്റു വാങ്ങി.
അവാർഡ് വിതരണ വേദയില്‍ മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കള്‍ ഒരു ഉഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം.