കുറ്റ്യാടി : മുസ്ലീംലീഗ് നേതാവും ജില്ല ഉപാദ്ധ്യക്ഷനുമായ പി. അമ്മദ് മാസ്റ്ററുടെ വിയോഗം പാർട്ടിക്കും പ്രവർത്തകർക്കും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും കെ പി സി സി മുൻ പ്രസിഡൻ്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കറ കളഞ്ഞ മതേതരവാദിയും ഏവരുടെയും പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന ഇദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പര്യായമായിരുന്നു. വ്യക്തിബന്ധങ്ങൾക്കും വിശാലമായ സൗഹൃദത്തിനും എന്തിനേക്കാളും പ്രധാന്യം നൽകിയിരുന്ന ഇദ്ദേഹം പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വത്തിനുടമ കൂടിയായിരുന്ന ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും ഹൃദയബന്ധം സൂക്ഷിച്ചിരുന്നെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.
Latest from Local News
അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ്
അരിക്കുളം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് ഷാഫി പറമ്പിൽ എംപി. ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതുദുർഭരണത്തെ അവസാനിപ്പിക്കാൻ
ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ
കൊയിലാണ്ടി: മീത്തലെ പുനത്തിൽ ശശികുമാർ (56) അന്തരിച്ചു. പരേതനായ കേളുക്കുട്ടി നായരുടേയും ജാനകി അമ്മയുടേയും മകനാണ്. ഭാര്യ പ്രഭില , മക്കൾ







