കായണ്ണ : മാട്ടനോട് എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ “നാരങ്ങപ്പാൽ ചൂട്ടയ്ക്ക് രണ്ട്” എന്ന പേരിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നാല് സെഷനുകളിലായി നടന്നു: എഴുത്തകം (വരയും എഴുത്തും), രസക്കാഴ്ച (അഭിനയക്കളരി), പാട്ടരങ്ങ് (നാടൻപാട്ട്) എന്നിവ.
കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ ചിത്രങ്ങളും രചനകളും ഉൾപ്പെടുത്തി എഴുത്തകം മാഗസിൻ ക്യാമ്പിൽ പ്രകാശനം ചെയ്തു. മുത്താച്ചിപ്പാറയിലേക്കുള്ള സായാഹ്ന യാത്ര കുട്ടികളിൽ കൗതുകമുണർത്തി.
സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടനം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കെ. ശശി നിർവ്വഹിച്ചു. മുഖ്യാതിഥി പേരാമ്പ്ര ഉപജില്ലാ ഓഫീസർ കെ.വി. പ്രമോദ് ആയിരുന്നു. പി. ടി. എ. വൈസ് പ്രസിഡൻ്റ് പുലൂക്കിൽ കുഞ്ഞബ്ദുള്ള അധ്യക്ഷ സ്ഥാനം അലകരിച്ചു.
പ്രധാനാധ്യാപകൻ കെ. സജീവൻ സ്വാഗതഭാഷണം നടത്തി. ക്യാമ്പ് വിശകലനം രന്യ മനിൽ, വിദ്യാരംഗം കൺവീനർ നിർവ്വഹിച്ചു. വി. പി. ഷാജി, എ. സി. ബിജു, വിനോദ് കുമാർ, മിനി എം. ആർ. എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി കൺവീനർ ലാമിയ നന്ദി പറഞ്ഞു.