കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലോട്ടറി സ്റ്റാളിൽ നിന്നും ഓണം ബമ്പർ മോഷ്ടിച്ച പ്രതി പിടിയിൽ. കാസർഗോഡ് സ്വദേശി അബ്ബാസാണ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.
കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി സ്റ്റാളിൽ നിന്നും 52 ലോട്ടറി ടിക്കറ്റുകളാണ് പ്രതി മോഷ്ടിച്ചത്. ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫയുടെ പരാതിയിലാണ് പ്രതിയെ കാസർകോഡ് നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.