കോഴിക്കോട് ജില്ലയിൽ ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു

കോഴിക്കോട് ജില്ലയിൽ ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. മഴ പോയി ചൂട് കൂടിയതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും രോഗം പടരുന്നുണ്ട്.

ഈ മാസം 19 വരെ 136 പേരാണ് ജില്ലയിൽ ചിക്കൻപോക്സിന് ചികിത്സ തേടിയത്. കഴിഞ്ഞ മാസം 200ലേറെ പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസത്തെ കണക്ക് കുത്തനെ ഉയരുകയാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാൽ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും രോഗബാധിതരായവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന കണങ്ങളിലൂടെയും രോഗം പകരാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ഡിഎംഒ കെകെ രാജാറാം പറഞ്ഞു. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ചാണ് രോഗം പടരുന്നത്. രോഗം പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം.

പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ എന്നിവയാണ് ആദ്യ ലക്ഷണം. പിന്നാലെ ശരീരമാകെ കുമിളകൾ പൊങ്ങിത്തുടങ്ങും. നേരിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന ചുവന്ന തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻപോക്സിൻ്റെ പ്രധാന ലക്ഷണം. തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം പടരാം. കുരുക്കൾ പൊറ്റകളായി മാറുകയും പത്ത് ദിവസത്തിനകം അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

അതേസമയം ജില്ലയിൽ വയറിളക്ക രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ വരെ 2603 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റ് രോഗങ്ങളുടെ ലക്ഷണമായുമാണ് വയറിളക്കം പിടിപെടുന്നത്. കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങിയ അനേകം രോഗാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണം വയറിളക്കം തന്നെയാണ്.

Leave a Reply

Your email address will not be published.

Previous Story

സെപ്തംബർ മാസത്തിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25ാം തീയതി മുതല്‍

Next Story

പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന

Latest from Local News

ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് എം. സ് ബാബുരാജ് പുരസ്‌കാരം നാളെ നൽകും

കോഴിക്കോട് എം സ് ബാബുരാജിന്റെ നാല്പത്തിഏഴാം ചരമദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് ഏർപ്പെടുത്തിയ എം. സ് ബാബുരാജ് ചലച്ചിത്രപ്രതിഭപുരസ്‌കാരം

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

കോഴിക്കോട് ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത:

മേപ്പയ്യൂരിൽ യു.ഡി.എഫ് കുത്തിയിരിപ്പ് സമരം നടത്തി

മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ

വടകര-വില്യാപ്പള്ളി -ചേലക്കാട് റോഡ്: കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട

എലത്തൂരില്‍ ജനകീയ അദാലത്ത് : പകുതിയിലധികം പരാതികള്‍ തീര്‍പ്പാക്കി

എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍