പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന

മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയിൽ ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു

Next Story

പ്രശസ്ത കലാകേന്ദ്രമായ മലരി കലാമന്ദിരത്തിൻ്റെ പന്ത്രണ്ടാമത്, പുരന്ദരദാസർ പുരസ്ക്കാരം ജയശ്രീ രാജീവിന്

Latest from Main News

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം

 കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി.  കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാർ സ്വദേശി

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നതിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്

എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് വണ്ടി കിട്ടിയില്ലെങ്കിൽ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് വരുന്ന വണ്ടിക്കാരോട് ലിഫ്റ്റ് ചോദിക്കുന്നത്. ഇതിൽ മുന്നറിയിപ്പ്

താമരശ്ശേരി–കൊയിലാണ്ടി റൂട്ടിലോടുന്ന തിരക്കേറിയ ബസുകളിൽ മോഷണം വർധിക്കുന്നു; ജാഗ്രത നിർദേശവുമായി പോലീസ്

ബാലുശ്ശേരി: സ്വർണവില ഉയർന്നതോടൊപ്പം ബസുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘങ്ങൾ സജീവരായി. തിരക്കേറിയ സർവീസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് ഒളിച്ചോടുകയാണ്.