ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കന്നൂരിൽ നിർമ്മിച്ച ഹെൽത്ത് സബ് സെൻ്റർ ഉദ്ഘാടനം ചെയ്തു

സച്ചിൻദേവ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 46 ലക്ഷം രൂപ മുടക്കി ഉള്ളിയേരി കന്നൂരിൽ നിർമ്മിച്ചഹെൽത്ത് സബ് സെൻ്റർ സച്ചിൻ ദേവ് എം.എൽ.എ  ഉദ്ഘാടനം ചെയ്തു. പരിശോധനാ മുറി, ലാബ്, മെഡിസിൻ റൂം, മുലയൂട്ടൽ റൂം, നേഴ്സ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങൾ സെൻ്ററിലുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം .ബാലരാമൻ സ്വാഗതവും അസി. എൻജിനിയർ ഷീജ സുഭാഷ് റിപ്പോർട്ടവതരണവും നടത്തി. സുരേഷ് ആലങ്കോട് (ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ), കെ. ബീന (പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ) , മിനി കരിയാറത്ത്, രേഖ കടവത്ത് കണ്ടി, ടി കെ ശിവൻ, പി. നാസർ, സതിഷ്കന്നൂര്, ധർമ്മൻ കുന്നനാട്ടിൽ, ഒ എ വേണു, അബു ഹാജി, ബാബു എൻ, ശശി ആനവാതിൽ, ഷാജി കെ, ഗീത പുളിയാറയിൽ, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വിൻസെൻ്റ്, എം പി ശാരദ എന്നിവർ സംസാരിച്ചു. വികസന തത്പരനായ കന്നൂർ പ്രദേശത്തെ എം പി രാരിച്ചക്കുട്ടി എന്നവർ സംഭാവനയായി നൽകിയ 25 സെൻ്റ് സ്ഥലത്താണ് ആരോഗ്യ കേന്ദ്രം പണിതിട്ടുള്ളത്. യോഗത്തിൽ സ്ഥലമുടമ രാരിച്ചക്കുട്ടിയുടെ മകൾ ശാരദ എം പി, കോൺട്രാക്ടർ ടി. സുരേഷ് എന്നിവരെ പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൊടശ്ശേരി ചാലിൽ നളിനി അന്തരിച്ചു

Next Story

ഒള്ളൂർ വടക്കയിൽ നാരായണി അമ്മ അന്തരിച്ചു

Latest from Local News

സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു

കൊയിലാണ്ടി സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച്

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം നടത്തി

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റമറ്റ രീതിയിൽ നടത്താനുള്ള സംഘാടക സമിതി രൂപീകരണ യോഗം നടുവണ്ണൂർ പഞ്ചായത്ത്

വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി തിരുവള്ളൂരിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

തിരുവള്ളൂർ : ഇന്ത്യൻ ജനാധിപത്യം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഒരുകാലഘട്ടം ഉണ്ടായിരുന്നു. ഭാഷയുടേയും, മതസൗഹാർദത്തിന്റേയും, ഐക്യത്തിന്റേയും കാര്യത്തിൽ ഇന്ത്യ മാതൃകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ

കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ അന്തരിച്ചു

കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ

ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു

മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു.