കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്‌റ്റേഡിയത്തിന് പിന്നിലെ ഗണേഷ് വിഹാറില്‍ അഡ്വ പി.എസ് ലീലാകൃഷ്ണന്റെ വീട്ടിലൊരുക്കിയ ബൊമ്മക്കൊലു ആകര്‍ഷകമായി. ലീലാകൃഷ്ണനും ഭാര്യ സരസ്വതിയും എല്ലാ വര്‍ഷവും നവരാത്രി നാളില്‍ വീട്ടില്‍ ബൊമ്മക്കൊലു ഒരുക്കും.ദേവീദേവന്മാരുടെ ബൊമ്മകള്‍ (പാവകള്‍) പൂജാമുറിയില്‍ അലങ്കരിച്ചു വെക്കുന്ന ആചാരമാണിത്. നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിര്‍ന്നയാള്‍ സരസ്വതി, പാര്‍വ്വതി, ലക്ഷ്മി എന്നീ ദേവിമാര്‍ക്കുവേണ്ടി പ്രത്യേക പൂജ നടത്തും. അതിനു ശേഷം മരത്തടികള്‍ കൊണ്ട് പടികള്‍ (കൊലു) ഉണ്ടാക്കി തുണി വിരിച്ചശേഷം ദേവീദേവന്‍മാരുടെ ബൊമ്മകല്‍ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് നിരത്തി വെക്കും. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളില്‍ ചിത്രീകരിക്കുന്നത്.ദാരിക നിഗ്രഹത്തിനായി ശക്തിസ്വരൂപിക്കാനായി കാളി തപസ്സു ചെയ്യുമ്പോള്‍,ആ തപസ്സിന് പിന്തുണ അര്‍പ്പിക്കാന്‍ വരുന്ന ദേവഗണത്തെ പ്രതിനിധീകരിക്കുന്നതാണ് ബൊമ്മക്കൊലു.കേരളത്തിലെ തമിഴ് വംശജരാണ് കൂടുതലും ബൊമ്മക്കൊലു ഒരുക്കുക.
Latest from Local News
മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ
വില്യാപ്പള്ളി-ചേലക്കാട് റോഡ് നിര്‍മാണത്തില്‍ വടകര റീച്ചിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ക്കായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്ലോത്ത് നട
എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര