ഓണക്കാലത്ത് മദ്യപന്റെ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ അങ്കണവാടി ടീച്ചർ ടിന്റു വിജേഷിന് സംസ്ഥാന വനിതാ കമ്മീഷൻ്റ ആദരം. വടകര നഗരസഭയുടെ സഹകരണത്തോടെ പാർക്ക് ഓഡിറ്റോറിയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജാഗ്രത പരിശീലന പരിപാടിയിലാണ് കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ടിൻറു വിജേഷിനെ അനുമോദിച്ചത്. കോഴിക്കോട് വളയം പഞ്ചായത്തിലെ നിരവുമ്മൽ അങ്കണവാടി ടീച്ചറാണ് ഇവർ.
പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദ്, സിഡിപി ഓ കെ ആരിഫ , അഡ്വ. ലതിക ശ്രീനിവാസ്, സി ഗണേശൻ എന്നിവർ പങ്കെടുത്തു. ലീഗൽ റിസോഴ്സസ് സെൻറർ കൺസൾട്ടൻ്റ് അഡ്വക്കേറ്റ് സി കെ സാജിറ ക്ലാസ് നയിച്ചു.