പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിൽ. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി. രാഹുലിന് ജർമൻ പൗരത്വം ഉള്ളതിനാൽ തന്നെ മടക്കി കൊണ്ടു വരൽ അത്ര എളുപ്പമല്ല. ഇത് മനസ്സിലാക്കിയാണ് രാഹുൽ സമർത്ഥമായി രാജ്യം വിട്ടത്.

ജർമനിയിൽ എത്തിയതിനാൽ ഇയാളെ നാട്ടിലെത്തിക്കാൻ നൂലാമാലകൾ ഏറെയാണ്. ഇന്റർപോളിനേയും കേസിന്റെ വിശദാംശങ്ങൾ അറിയിക്കും. പൊലീസ് ആസ്ഥാനത്തും കേസുമായി ബന്ധപ്പെട്ട പരിശോധനയും നിരീക്ഷണവും നടക്കുന്നുണ്ട്. പൊലീസിനെ കബളിപ്പിച്ചാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. കേസിൽ ഇയാളെ നിരീക്ഷിക്കുന്നതിൽ ലോക്കൽ പൊലീസിന്  വീഴ്ചയുണ്ടായിട്ടുണ്ട്. ജർമനിയെ കേസിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിക്കാൻ ഇന്ത്യ ശ്രമിക്കും. രാഹുൽ രണ്ടു വിവാഹം ചെയ്താണ് ഇന്ത്യ വിട്ടതെന്നും ജർമനിയെ അറിയിക്കും.

താൻ രാജ്യം വിട്ടെന്ന് സോഷ്യൽ മീഡിയാ ലൈവിലൂടെ രാഹുൽ വെളിപ്പെടുത്തിയിരുന്നു. താൻ വെള്ളം പോലും കുടിക്കാതെ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെയാണ് രാഹുൽ ജർമനിയിൽ എത്തിയെന്ന് വ്യക്തമാകുന്നത്. പെൺകുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളും ഇയാൾ ഉന്നയിച്ചു. സമൂഹത്തിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശ്രമമായിരുന്നു ഇതെല്ലാം. പന്തീരാകാവ് കേസിൽ പൊലീസ് ഇടപെടൽ ഉണ്ടായ ശേഷമാണ് രാഹുൽ മുങ്ങിയത്. ഇയാളെ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു വന്നുവെങ്കിലും വിട്ടയച്ചു. കേസ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം. ഇതിലെ പഴുതുകളാണ് പ്രതിയെ ജർമനിയെന്ന സുരക്ഷിത രാജ്യത്ത് എത്തിച്ചത്.

രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടും. രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുക്കും. അറസ്റ്റും രേഖപ്പെടുത്തിയേക്കും. രാഹുലിന്റെ സഹോദരിയും സംശയ നിഴലിലാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിനു മൊഴി നൽകി. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.

വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മർദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനിൽ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് വൈകി. പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ കളി കൈവിട്ടു പോകുമെന്ന് മനസ്സിലാക്കി രാജ്യം വിടുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

Next Story

ബൈപ്പാസ് നിർമ്മാണം പന്തലായനി നിവാസികൾ പ്രക്ഷോഭത്തിലേക്ക്, ജനകീയ കമ്മിറ്റി യോഗം 18ന്

Latest from Main News

ഫ്രഷ്‌കട്ട്: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും, കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു ; സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കും -ജില്ലാ കലക്ടര്‍

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ക്ഷേമ പെൻഷനുകൾ 2000 രൂപയാക്കി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ്

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച്

സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിന് സിപിഎം വഴങ്ങിയതോടെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍