കാൻസറിന് മുന്നിൽ കരുത്തിന്റെ കൈത്താങ്ങ് ; കുഞ്ഞുങ്ങൾക്കായി ‘ഹോപ് ഹോംസ്

കോഴിക്കോട് : കാൻസർ ബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതീക്ഷയുടെ അടിസ്ഥാനം ഒരുക്കി മുന്നേറുകയാണ് ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ‘ഹോപ് ഹോംസ്’. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ചികിത്സയ്‌ക്കെത്തുന്ന കുട്ടികൾക്കും താമസ സൗകര്യം, പോഷകാഹാരം, മാനസിക പിന്തുണ, 24 മണിക്കൂറും മെഡിക്കൽ സേവനം, ആശുപത്രിയിലേക്കും തിരിച്ചും യാത്രാ സൗകര്യം എന്നിവയാണ് ഇവിടെയൊരുക്കുന്നത്.

          2016-ൽ യുഎസിലെ സെന്റ് ജൂഡ്സ് ഹോസ്പിറ്റലിൽ മകന്റെ ചികിത്സാനുഭവം ഏറ്റുവാങ്ങിയ കെ.കെ. ഹാരിസിന്റെ ജീവിതകഥയിലാണ് ‘ഹോപ്പിന്റെ’ വിത്തുകൾ. നാട്ടിലെത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് കോവൂരിൽ              ചെറിയൊരു വീടുവാടകയ്ക്ക് എടുത്താണ് ആദ്യത്തെ ഹോപ് ഹോം പ്രവർത്തനം ആരംഭിച്ചത്.

            ഇപ്പോൾ കോഴിക്കോട് മായനാട്, കട്ടാങ്ങൽ, തലശ്ശേരി, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിലായി 50-ൽപ്പരം കുട്ടികൾക്കും കുടുംബങ്ങൾക്കും ഹോപ് ഹോംസ് അഭയം നൽകുന്നു. കുഞ്ഞുങ്ങളുടെ സഹോദരങ്ങൾക്കായുള്ള പഠനപിന്തുണയും ഇവിടെയുണ്ട്.ഡോ. സൈനുൽ ആബിദീൻ മെഡിക്കൽ ഡയറക്ടറായ ഹോപ് ഹോംസ്, കാൻസറിനോട് പോരാടുമ്പോൾ കുട്ടികൾക്ക് സമൂഹത്തിന്റെ കരുതൽ ഏറ്റവും വലിയ മരുന്നാണ് എന്ന് തെളിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

പാക്കറ്റ് സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം ; നാളെ മുതൽ ജി എസ് ടി നിരക്കിൽ മാറ്റം

Next Story

നടുവത്തൂർ ശ്രീവാസുദേവാശ്രമം ജി എച്ച് എസ് എസ് റിട്ട. അധ്യാപകൻ കായലാട്ട് നാരായണൻ അന്തരിച്ചു.

Latest from Local News

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം കാർഡിയോളജി വിഭാഗം ഗ്വാസ്ട്രാളജി വിഭാഗം… യൂറോളജിവിഭാഗം ഇ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു