ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

/

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രശസ്ത നടന്‍ മോഹന്‍ലാലിന്. 2023-ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23-ന് നടക്കുന്ന ദേശീയ പുരസ്‌കാര വിതരണച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

           അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയായാണ് മോഹന്‍ലാല്‍. 2004-ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ ബഹുമതി നേടിയത്.

            ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്.

Leave a Reply

Your email address will not be published.

Previous Story

കെ ടെറ്റ്: സർക്കാർ അപ്പീൽ നൽകാൻ തയ്യാറാവണം: കെഎസ്ടിയു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Latest from Main News

ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം:56-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളനുസരിച്ച്, ഒട്ടനവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളിൽ മാറ്റം

കെ ടെറ്റ്: സർക്കാർ അപ്പീൽ നൽകാൻ തയ്യാറാവണം: കെഎസ്ടിയു

കെ ടെറ്റ് സംബന്ധമായ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകി അദ്ധ്യാപകരുടെ ആശങ്ക അകറ്റാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്‌സ്

തിരുവനന്തപുരം തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി(65), ചന്ദ്രിക(65) എന്നിവരാണ്

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ച റഹീമിനൊപ്പം ജോലി ചെയ്ത ആളും സമാന ലക്ഷണത്തോടെ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി.

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ  നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത്