അമ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്വതന്ത്ര കലാ സാമൂഹ്യ സാംസ്കാരിക സംഘടനയായ ഇന്ത്യൻ യൂത്ത് അസ്സോസിയേഷൻ്റെ ഈ വർഷത്തെ കെ.ആർ. ദേവാനന്ദ് സ്മാരക പുരസ്കാരത്തിന് ജയരാജ് കോഴിക്കോടിനെ തിരഞ്ഞെടുത്തു. സെപ്തമ്പർ 21 ന് (നാളെ) വൈകുന്നേരം 4 മണിക്ക് കൈരളി വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പുരസ്കാരം നൽകും.
ജനനം 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ അഭിനയ മികവിന് ജയരാജ് കോഴിക്കോട് 2024 ലെ മികച്ച സിനിമാ നടനുള്ള ജാഗരൺ ദേശീയ അവാർഡ് നേടിയിരുന്നു. കലാകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഇന്ത്യൻ യൂത്ത് അസ്സോസിയേഷൻ സ്ഥാപകാംഗവുമായിരുന്ന കെ.ആർ. ദേവാനന്ദിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. ഡോ. എൻ. എം. സണ്ണി, ദേവാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ഭാനുപ്രകാശിൻ്റെ മലയാള ഗസൽ ഗാനസന്ധ്യയും അരങ്ങേറും.