ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ  നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് അതിന്റേതായ ഐതിഹ്യമുണ്ടെന്നും അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ സ്ഥലമാണ്. മതാതീയ ആത്മീയതയുടെ, എല്ലാ മനുഷ്യർക്കും പ്രാപ്തമായ ആരാധനാലയമാണു ശബരിമല. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

‘‘ഭക്തരുമായി ചേർന്നു കാര്യങ്ങൾ നടപ്പിലാക്കാനാണ് ഈ സംഗമം. ഇതിനോട് അയ്യപ്പഭക്തന്മാർ പൂർണമായി സഹകരിക്കുന്നു. യഥാർഥ ഭക്തർക്ക് ഇങ്ങനയേ ചെയ്യാനാകൂ. ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജൻഡ ഉണ്ടാകാം. പ്രത്യേക താൽപര്യങ്ങളുണ്ടാകാം. അതിനാൽ അവർ സംഗമം തടയാൻ ശ്രമം നടത്തി. ആ ശ്രമങ്ങളെ സുപ്രീംകോടതി തടഞ്ഞത് ആശ്വാസകരം. തത്വമസി എന്നതാണ് ശബരിമലയിലെ സങ്കൽപം. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോൾ ഇവിടെ അന്യരില്ല. അഥവാ, അന്യരിലേക്കു കൂടി ഞാൻ എന്ന സങ്കൽപം ചേർന്നു നിൽക്കുന്നു. ഇങ്ങനെ അന്യത എന്നത് ഇല്ലാതാകുന്നു, അപരൻ എന്നത് ഇല്ലാതാകുന്നു. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുന്നു. അത് തെളിയിക്കുന്നതാണ് ശബരിമലയുടെ സന്ദേശം. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും രമണ മഹർഷിയും തെളിയിച്ചു തന്ന തത്വമാണിത്. ഇത് വിളിച്ചു പറയുന്ന അപൂർവക്ഷേത്രങ്ങളിലൊന്നാണ് ശബരിമല’’– മുഖ്യമന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിൽ 3,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 1,300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾ ശബരിമല വികസനത്തിനായി അവതരിപ്പിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ പ്രാർഥനാ ഗീതം ആലപിച്ചു.  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സ്വാഗതം പറഞ്ഞു. ദേവസ്വം മന്ത്രി വി.എന്‍‍. വാസവൻ അധ്യക്ഷ പ്രസംഗം നടത്തി. തമിഴ്നാട്ടിലെ മന്ത്രിമാരായ പി.കെ.ശേഖർബാബു, പളനിവേൽ ത്യാഗരാജൻ, കേരളത്തിൽനിന്നുള്ള മന്ത്രിമാർ, മതസാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published.

Previous Story

മൈസൂരു ദസറ 2025; എയർഷോ, പുഷ്പമേള, രുചിമേള, ജംബു സവാരി തുടങ്ങിയവ ഹൃദയം കവരും

Next Story

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ച റഹീമിനൊപ്പം ജോലി ചെയ്ത ആളും സമാന ലക്ഷണത്തോടെ മരിച്ചു

Latest from Main News

കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം

തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ

കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ്: തോണിക്കാഴ്ചക്ക് തുടക്കമായി

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കരിയാത്തുംപാറയിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച’ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15