വടകര വില്യാപ്പള്ളി പഞ്ചായത്തിലെ മലകളിലും കൃഷിയിടങ്ങളിലും ഉൾപ്പെടെ അധിനിവേശസസ്യങ്ങളുടെ വ്യാപനം രൂക്ഷമെന്ന് സർവേ റിപ്പോർട്ട്. പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് അധിനിവേശസസ്യങ്ങളുടെ വ്യാപനം ശ്രദ്ധയിൽപ്പെട്ടത്. ഇവ പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നതായും സർവേഫലം ചൂണ്ടിക്കാണിക്കുന്നു.
പഞ്ചായത്തിലെ ജൈവവൈവിധ്യത്താൽ സമ്പന്നമായിരുന്ന വലിയ മല അധിനിവേശസസ്യങ്ങളുടെ കേന്ദ്രമായതായി പാനത്തിൽ കണ്ടെത്തി. ഈങ്ങ, ധൃതരാഷ്ട്രപ്പച്ച, മഞ്ഞ പ്ലയർ, കാട്ടുപയർ, മഞ്ഞക്കൊന്ന, മുടിയൻമച്ച, മഞ്ഞ അരളി എന്നിവ ഇവിടെ നിറയുന്നു. ഔഷധസസ്യങ്ങളുടെ വലിയൊരു കലവറയായിരുന്നു മല. കൂടാതെ, വ്യാപകമായി ചന്ദനമരങ്ങളും വളരുന്നുണ്ട്. ഇപ്പോഴും വിവിധ ഔഷധസസ്യങ്ങളും ചന്ദനവും ഉണ്ടെങ്കിലും, ഇവയ്ക്ക് ഭീഷണിയാകുന്ന വിധത്തിലാണ് അധിനിവേശസസ്യങ്ങൾ വ്യാപിക്കുന്നത്. മലയിലെ കശുമാവുകൃഷിയുടെ നാശത്തിനും ഇത് വഴിയൊരുക്കുന്നു.
ഈങ്ങമുള്ളാണ് വ്യാപകമായി പുഴയിലേക്കുള്ള വഴികളും തടസ്സപ്പെട്ടു കിടക്കുന്നു. അക്കേഷ്യയും വ്യാപകമാണിവിടെ. പഞ്ചായത്തിലെ പുരയിടം ഒഴികെയുള്ള പ്രദേശങ്ങളിലും അധിനിവേശസസ്യങ്ങളുടെ വലിയ സാന്നിധ്യമുണ്ട്. പ്രത്യേകിച്ചും ആൾപാർപ്പില്ലാത്ത പറമ്പുകളും കൃഷിയിടങ്ങളും. ധൃതരാഷ്ട്രപ്പച്ച തെങ്ങുകളിലേക്കുവരെ പടർന്നുമൂടുന്നു. വാഴ കൃഷിക്കുൾപ്പെടെ വലിയ ഭീഷണിയാണ് ഈ ചെടി. പേരുപോലെതന്നെ ഏതെങ്കിലും ചെടിയിൽ ഇത് പടർന്നാൽ ധൃതരാഷ്ഠമാലിംഗനത്തിലുടെ ആ ചെടിയെ നശിപ്പിക്കും. അതിവേഗത്തിൽ വ്യാപിക്കാൻ കഴിയുന്നവയാണ് ഈ അധിനിവേ ശസസ്യങ്ങൾ. അധിനിവേശസസ്യങ്ങളുടെ വ്യാപനം തദ്ദേശീയമായ സസ്യങ്ങളുടെ നാശത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നാടൻ ഇനങ്ങളുടെ സാന്നിധ്യം വലിയതോതിൽ കുറഞ്ഞിട്ടുണ്ടെന്ന് സർവേയിൽ കണ്ടെത്തി. നാട്ടുമാവുപോലുള്ളവയും കുറഞ്ഞു.
അധിനിവേശസസ്യങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതി ഗൗരവമായി ഏറ്റെടുത്ത് നടപ്പാക്കിയില്ലെങ്കിൽ അതിവിദൂരമല്ലാത്ത കാലയളവിൽ കൃഷിയിടങ്ങൾ ഉപയോഗശൂന്യമാകുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. വില്യാപ്പള്ളി പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടുപതിറ്റാണ്ടിനുശേഷം സമഗ്രമായി പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് 40-ഓളം സന്നദ്ധ വൊളന്റിയർമാർ പഞ്ചായത്തിലുടനീളം സഞ്ചരിച്ച് പാനം നടത്തിയത്. ഒരുമാസത്തോള വിവരങ്ങൾ ശേഖരിച്ചു. ജൈ വവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി കോഡിനേറ്റർ കെ. വിജയൻ, അം ഗങ്ങളായ ടി. മോഹൻദാസ്, പുഷ്പ ഹെൻസനൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.