ലഹരിക്കെതിരെ കലയുടെ പ്രതിരോധമൊരുക്കി ജില്ല ഭരണകൂടം സംഘടിപ്പിച്ച ‘ആർട്ട് ഓവർ ഡ്രഗ്സ്’.
ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഭീമൻ കാൻവാസിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പകരുന്ന ചിത്രം ഒരുക്കിയും കലാപരിപാടികൾ അവതരിപ്പിച്ചുമാണ് ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചത്.
പേരാമ്പ്ര ‘ദി ക്യാമ്പ്’ ചിത്രകാരന്മാരുടെ കൂട്ടായ്മയിലെ അംഗങ്ങളാണ് ഭീമൻ ക്യാൻവാസിൽ വരയൊരുക്കിയത്. വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു.
ലഹരിക്കെതിരെ ഷൂട്ട് ഔട്ട്, പഞ്ച് ദി സിഗരറ്റ്, ഹൈക്കു കവിത രചന മത്സരം, സ്‌പോട്ട് ക്വിസ്സുകൾ, അഭിപ്രായ സർവേകൾ, ‘ഷെയർ ലവ് നോട്ട് ഡ്രഗ്സ്’ സെൽഫി കോർണറുകൾ എന്നിവയും ഒരുക്കി.
‘ആർട്ട് ഓവർ ഡ്രഗ്സ്’ ഉദ്ഘാടനം
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, ആസാദ് സേന ജില്ലാ കോഓഡിനേറ്റർ ലിജോ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൽ കരീം, ഡിസിഐപി കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘പുതുലഹരിയിലേക്ക്’ സമഗ്ര ലഹരിവിരുദ്ധ അവബോധ ക്യാമ്പയിൻ, കേന്ദ്ര സർക്കാറിൻ്റെ ‘നശാമുക്ത് ഭാരത് അഭിയാൻ’ പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെ സഹകരണത്തോടെയാണ്
പരിപാടി ഒരുക്കിയത്. കെ സി രാജീവൻ, രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര, ബൈജൻസ് ചെറുവണ്ണൂർ, ബഷീർ ചിത്രകൂടം, നിതീഷ് തേക്കേലത്ത്, രമേശ് കോവുമ്മൽ, ആർബി, അഭിലാഷ് തിരുവോത്ത്, റ്വിതുപർണ്ണ പി രാജീവ് എന്നിവരാണ് ചിത്രം വരക്ക് നേതൃത്വം നൽകിയത്.
പ്രൊവിഡൻസ് വിമൻസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, ഐ.എച്ച്.ആർ.ഡി കോളേജ്, ഹോളി ക്രോസ് കോളേജ്, മീഞ്ചന്ത ആർട്സ് & സയൻസ് കോളേജ്, സെൻ്റ് ജോസഫ്സ് ദേവഗിരി കോളേജ്, ജെഡിറ്റി പോളിടെക്നിക് കോളേജ്, കെ.എം.സി.ടി ഡെൻ്റൽ കോളേജ്, വടകര പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് ആസാദ് സേന, ജില്ലാ കലക്ടറുടെ ഇൻ്റേൺസ് എന്നിവർ നേതൃത്വം നൽകി.