അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ജീവിതശൈലിയിൽ മാറ്റം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു. ഓർമ്മക്കുറവും ഡിമൻഷ്യയും തടയാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ് മൈൻഡ് (MIND) ഡയറ്റ്. മെഡിറ്ററേനിയൻ ഡയറ്റിന്റെയും ഡാഷ് (DASH) ഡയറ്റിന്റെയും ഗുണങ്ങൾ സംയോജിപ്പിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങളും സമൃദ്ധമായി അടങ്ങിയ മൈൻഡ് ഡയറ്റ്, തലച്ചോറിലെ കോശങ്ങളെ ഓക്സീകരണ സമ്മർദത്തിലും ഇൻഫ്ലമേഷനിലും നിന്ന് സംരക്ഷിക്കുന്നു. ഇവ രണ്ടും ഡിമൻഷ്യയ്ക്കും അൽസ്ഹൈമേഴ്സിനും കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്.
പച്ചച്ചീര, കേൽ, കൊളാർഡ് ഗ്രീൻസ്, ബ്രൊക്കോളി തുടങ്ങിയവ. ഇവയിലെ കരോട്ടിനോയ്ഡുകളും ഫോളേറ്റും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഡിമൻഷ്യ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.