സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 12 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്.

            അതേസമയം, രോഗം പടരുന്ന സാഹചര്യത്തില്‍ ജലപീരങ്കി ഉപയോഗിക്കുന്നതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സമരങ്ങള്‍ക്കിടെ പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളം ശുദ്ധജലം ആണോ എന്ന് ഉറപ്പാക്കണമെന്നും, സാധാരണയായി മഞ്ഞയോ മണ്ണിന്റെ നിറമുള്ള വെള്ളം പൊതുജലാശയങ്ങളില്‍നിന്നായിരിക്കാമെന്ന ആശങ്കയും പരാതിയില്‍ ഉന്നയിച്ചു.

                 പരാതി നല്‍കിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ ആണ്.രോഗവ്യാപനം തടയാന്‍ വെള്ളത്തിന്റെ ഉറവിടം പരിശോധിച്ച് ശുദ്ധജലം മാത്രം ഉപയോഗിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

എലത്തൂര്‍ മാട്ടുവയല്‍ പ്രദേശത്തെ പ്രാണിശല്യത്തിന് അടിയന്തര പരിഹാരം ; മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

Next Story

സി.പി. ഐ .എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

Latest from Local News

എലത്തൂര്‍ മാട്ടുവയല്‍ പ്രദേശത്തെ പ്രാണിശല്യത്തിന് അടിയന്തര പരിഹാരം ; മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

കോഴിക്കോട്: എലത്തൂര്‍ മാട്ടുവയല്‍ പ്രദേശത്തെ പ്രാണിശല്യത്തിന് അടിയന്തര പരിഹാരം കാണാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

ഏറ്റുമാനൂരില്‍ ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; നഴ്സിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: പുന്നത്തുറയിൽ 108 ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിച്ച് മറിഞ്ഞ സംഭവത്തിൽ മെയിൽ നഴ്സിന് ദാരുണാന്ത്യം സംഭവിച്ചു. ഇടുക്കി കാഞ്ചിയാറിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ