സംസ്ഥാനത്ത് പഞ്ചായത്ത് – നഗരസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; ഇനി രാഷ്ട്രീയച്ചൂടിന്റെ നാളുകള്‍

/

സംസ്ഥാനത്ത് നവംബറില്‍ പഞ്ചായത്ത് നഗരസഭ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഒക്ടോബര്‍ രണ്ടാം വാരത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് സംവരണ സീറ്റുകള്‍ ഏതാണെന്ന് നിശ്ചയിക്കണം. നിലവിലുളള സംവരണ സീറ്റുകള്‍ ജനറല്‍ സീറ്റുകളായി മാറുകയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അതൊന്നും പരിഗണിക്കാതെ നറുക്കെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ സംവരണ സീറ്റുകള്‍ വീണ്ടും സംവരണ സീറ്റുകളായി തുടരാന്‍ സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണ ജാഥകള്‍ സംഘടിപ്പിച്ചു വരികയാണ്. കൊയിലാണ്ടി നഗരസഭയില്‍ യു.ഡി.എഫ് കഴിഞ്ഞ ദിവസം വാര്‍ഡുകളിലൂടെ പ്രചരണ ജാഥ നടത്തി. സി പി എം വികസന മുന്നേറ്റ ജാഥ വെള്ളിയാഴ്ച ആരംഭിച്ചു. കഴിഞ്ഞ 30 വര്‍ഷമായി എല്‍.ഡി.എഫ് ഭരണത്തിലുള്ള കൊയിലാണ്ടി നഗരസഭയില്‍ ഇത്തവണയും ഭരണം നിലനിര്‍ത്തുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രനും മുന്‍ എം.എല്‍.എ കെ. ദാസനും പറഞ്ഞു. രണ്ടു തവണ നഗരസഭയിലേക്ക് മത്സരിച്ചു ജയിച്ചവരെ ഒഴിവാക്കുകയാണെങ്കില്‍ പല പ്രമുഖരും തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കും. പകരം പുതിയ നേതൃത്വമായിരിക്കും വരിക. വിവിധ സര്‍വ്വീസ് മേഖലകളില്‍ നിന്ന് വിരമിച്ചവരെ സി പി എം സ്ഥാനാര്‍ത്ഥികളാക്കിയേക്കും.

30 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചു കൊയിലാണ്ടി നഗരസഭ പിടിച്ചെടുക്കുമെന്ന വാശിയിലാണ് യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂടുതലും യുവാക്കള്‍ക്കായിരിക്കും യു. ഡി.എഫ് പരിഗണന നല്‍കുകയെന്നറിയുന്നു. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളാണ് ബി.ജെ.പിയ്ക്ക് നഗരസഭയില്‍ ലഭിച്ചത്. കുറുവങ്ങാട്, പന്തലായനി, നടേരി, കടലോര മേഖലകളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ തവണ മൊത്തം 44 വാര്‍ഡുകളാണ് കൊയിലാണ്ടി നഗരസഭയില്‍ ഉണ്ടായിരുന്നത്. എല്‍.ഡി.എഫ് 25, യു.ഡി.എഫ് 16, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇത്തവണ രണ്ട് വാര്‍ഡുകള്‍ കൂടിയിട്ടുണ്ട്. പയ്യോളി നഗരസഭയില്‍ നിലവില്‍ യു.ഡി.എഫ് ഭരണമാണ്. മുമ്പ് എല്‍. ഡി.എഫ് ഭരണം കയ്യാളിയിരുന്ന നഗരസഭയാണിത്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂര്‍, മൂടാടി, അത്തോളി, ഉളളിയേരി തുടങ്ങിയ പഞ്ചായത്തുകളിലും അതിശക്തമായ മത്സരമായിരിക്കും കാഴ്ച വെക്കുക. അത്തോളിയിലൊഴിച്ച് ബാക്കിയെല്ലായിടത്തും എല്‍.ഡി.എഫ് ഭരണമാണ്.

Leave a Reply

Your email address will not be published.

Previous Story

വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം

Next Story

കൊയിലാണ്ടി ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Latest from Local News

കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്

നടേരി തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു) അന്തരിച്ചു

നടേരി :തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു – 50) അന്തരിച്ചു. പരേതനായ രാമോട്ടിയുടെയും കുഞ്ഞിപെണ്ണിൻ്റെയും മകനാണ്. സഹോദരങ്ങൾ: രാമൻ കുട്ടി, ചന്ദ്രിക,

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി