കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ (Trusted Traveller Programme) സംവിധാനം ആരംഭിച്ചു. ഇതോടെ യാത്രക്കാർക്ക് ക്യൂ ഒഴിവാക്കി വെറും 20 സെക്കൻഡിനുള്ളിൽ eGates വഴി ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാകും.
രാജ്യത്ത് അമൃത്സർ, ലഖ്‌നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കൊപ്പമാണ് കരിപ്പൂറും ഈ സൗകര്യവുമായി മുന്നിലെത്തുന്നത്. അന്താരാഷ്ട്ര യാത്രക്കാർക്ക് വലിയ സൗകര്യമാകും ഈ സംവിധാനം – എന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു.
ഈ സേവനം ഉപയോഗിക്കാനായി യാത്രക്കാർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് അടുത്തുള്ള രാജ്യത്തെ ഏതെങ്കിലും ഇമിഗ്രേഷൻ കൗണ്ടറിൽ ബയോമെട്രിക് എൻറോൾമെന്റ് പൂർത്തിയാക്കേണ്ടതുണ്ട്. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.