കൊയിലാണ്ടി: നഗരത്തിലും ഉൾപ്രദേശങ്ങളിലും ലഹരി വ്യാപാരികൾക്ക് വലയൊരുക്കി പോലിസ്. കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായി രണ്ട് എം.ഡി.എം.എ കേസുകൾ പിടികൂടി.
കുനിയിൽക്കടവ് റോഡിൽ വാഹന പരിശോധനയ്ക്കിടെ അത്തോളി സ്വദേശി മേക്കോത്ത് ഹാരിസ് (28) ആണ് ആദ്യം പോലിസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4.8 ഗ്രാം എം.ഡി.എം.എ പിടികൂടി. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പോലീസിന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്.
ഹാരിസിനെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി തിരുവങ്ങൂർ പറമ്പിൽ ഹൗസിലെ അഭിൻ്റെ കൈവശം ലഭിക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് അഭിൻ്റെ വീടിൽ നടത്തിയ പരിശോധനയിൽ കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ കൂടി എം.ഡി.എം.എ പിടികൂടി.