കേരളത്തിലെ വിവിധ ജില്ലകളിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ* 

/

കോഴിക്കോട്- വിജിലൻസ് ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ, ക്രൈം ബ്രാഞ്ച് സിഐ, എൻഫോഴ്സ്മെൻെറ് ഡയറകട്രേറ്റ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ വിവിധ ഡിപ്പാർട്ട്മെൻെറിലെ വ്യാജ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കാസർകോട് സ്വദേശി പിടിയിൽ.

തളങ്ങര കുന്നിൽ മുഹമ്മദ് മുസ്തഫയെ ആണ് ഫറോക്ക് അസ്സിസ്റ്റൻെറ് കമ്മീഷ്ണർ എ .എം സിദ്ധിക്കിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും, ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തിൻെറ നേതൃത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ മാസം 26-ാം തീയ്യതി കുഴിമ്പാടത്ത് ഖദീജ എന്നവർ ജോലിചെയ്യുന്ന ഫറോക്ക് ചുങ്കത്തുള്ള റിനു എന്ന തയ്യൽ കടയിൽ എത്തി പോലീസാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, പോലീസ് കാൻെറീനിൽ പുതുതായി നല്ല മോഡൽ തയ്യൽ മെഷീൻ വന്നിട്ടുണ്ടെന്നും ആയത് കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ച് നൽകാമെന്നും പറഞ്ഞ് ഖദീജയിൽ നിന്നും 6000 രൂപ വാങ്ങിച്ച് മുങ്ങിയ ആൾക്കെതിരെ ഖദീജ നൽകിയ പരാതിയിൽ ഫറോക്ക് പോലീസ് കേസെടുത്ത് ആന്വേഷണം നടത്തിവരികയായിരുന്നു.
സംഭവ നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി ഒട്ടനവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും, സമാനകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കാസർക്കോട് വെച്ച് അന്വേഷണം സംഘം കസ്റ്റഡിയിലെടുക്കുകയായരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതിക്കു കർണാടകത്തിലും കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലും മുക്കം, ഫറോക്ക്, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനികളിലും സമാനരീതിയിൽ കുറ്റകൃത്യങ്ങൾ നടത്തിയതായി അറിയാൻ സാധിച്ചിട്ടുണ്ട്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടി മീത്തലിൽ നാളികേര കച്ചവടം നടത്തുന്ന കോയ എന്നവരുടെ കടയിൽ ചെന്ന്,പ്രതി പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്. ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി, പന്തീരാങ്കാവ് സ്റ്റേഷൻ വളപ്പിൽ നിന്നും വലിച്ച 2000 ത്തിൽ പരം തേങ്ങ സ്റ്റേഷനിൽ സ്ഥലം മുടക്കായി കിടക്കുകയാണെന്നും ആയത് കുറഞ്ഞ നിരക്കിൽ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്, കോയ എന്നിവരിൽ നിന്നും 10000/- രൂപ വാങ്ങി കമ്പിളിപ്പിചതിന് പ്രതിക്കെതിരെ പന്തീരാങ്കാവ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.

ഫറോക്ക് എസിപി ക്രൈം സ്ക്വേഡ് അംഗങ്ങളായ എസ് ഐ സുജിത്.പി.സി, എ എസ് ഐ അരുൺകുമാർ മാത്തറ, എസ് സി പി ഒ മാരായ വിനോദ്. ഐ.ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ് ഐ റാം മോഹൻ റോയി, എ എസ് ഐ അബ്ദുൾ റഹീം, എസ് സി പി ഒ അഷറഫ്, സൈബർ സെൽ എസ് സി പി ഒസുജിത്ത്.ഇ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു .പ്രതിയെ എസ്. ഐ അനൂപ് .എസ് അറസ്റ്റ് ചെയിതു കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published.

Previous Story

ജനാധിപത്യാവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല; അഡ്വ കെ പ്രവീൺ കുമാർ

Next Story

അധ്യാപക ഒഴിവ്

Latest from Main News

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ഇത് സംബന്ധിച്ച

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനെയും  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ