ബി.ജെ.പി. ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

മുക്കം: ബി.ജെ.പി മുൻ റവന്യു ജില്ലാ പ്രസിഡൻ്റ് ചേറ്റുർ ബാലകൃഷ്ണൻ മാസ്റ്റർ (80) അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.നിലവിൽ ബി.ജെ.പി.ദേശീയ കൗൺസിൽ അംഗമായിരുന്നു.
മാറാട് കലാപകാലത്ത് ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആയിരുന്നു.
ജനസംഘം കാലഘട്ടം മുതൽ സംഘടനാ രംഗത്ത് സജീവം , രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ, മുക്കം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം , കേരള ഗ്രാമീണ ബാങ്ക് ഡയരക്ടർ, കേന്ദ്ര സര്ക്കാര് വിജിലൻസ് ആൻ്റ് മോണിറ്ററിങ് കമ്മറ്റി അംഗം , ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റ് , പ്രതീക്ഷാ സ്പെഷ്യൽ സ്കൂൾ പി.ടി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചു. മലയമ്മ എ. യു. പി സ്കൂളിൽ നിന്ന് വിരമിച്ചു.

ഭാര്യ: പത്മാവതി ടീച്ചർ. മക്കൾ: ബിനോജ് സി.ബി ( അദ്ധ്യാപകൻ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ) അനൂപ് സി.ബി. മരുമകൾ : ഡോ: സിനി ബിനോജ് (പ്രോവിഡൻസ് കോളേജ് കോഴിക്കോട്)
സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂരിലെ ഡയറി ഫാം ലൈസൻസ് അപേക്ഷ; നാല് ആഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

Next Story

ചേമഞ്ചേരി എറോനാടത്ത് (അക്ഷര ) രാധ അന്തരിച്ചു

Latest from Main News

അഭിമാനത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ്; വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ

വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ. തമിഴ്നാട് തിരുപ്പത്തൂർ

പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം പോലിസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

പേരാമ്പ്ര ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് അനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വെള്ളിയാഴ്ച വൈകിട്ട് പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ

വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മഷ്ടിച്ച സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഷാഫി പറമ്പിൽ എം.പി.

വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മോഷ്ടിച്ച സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വർണം

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, ആര്‍ജെ ട്രെയിനിംഗ്,