കോഴിക്കോട്: പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണത്തിനായി
ചിങ്ങപുരം,വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘അക്ഷരപ്പച്ച’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച നൂറ് പേപ്പർ പേനകൾ കലക്ടറുടെ ഓഫീസിൽ ഉപയോഗിക്കുന്നതിനായി ജില്ലാ കലകടർ ഡോ. സ്നേഹിൽ കുമാർ സിങ്ങിന് കൈമാറി. സ്കൂൾ ലീഡർ എം.കെ.വേദ കലക്ടർക്ക് പേനകൾ കൈമാറി. പരിസ്ഥിതി ക്ലബ്ബ് അസി. ലീഡർ എസ്. അദ്വിത ‘അക്ഷരപ്പച്ച’ പദ്ധതിയെ കുറിച്ച് കലക്ടർക്ക് വിശദീകരിച്ച് നൽകി.
പേനകൾ ഏറ്റു വാങ്ങിക്കൊണ്ട് ,കൊച്ചു കൂട്ടുകാരുടെ ഏറ്റവും മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ ഇടപെടലാണിതെന്ന് കലക്ടർ പറഞ്ഞു കുട്ടികളെ അഭിനന്ദിച്ചു. അധ്യാപകരായ പി.കെ.അബ്ദുറഹ്മാൻ, വി.ടി.ഐശ്വര്യ,വി.പി.സരിത,വിദ്യാർത്ഥികളായ എസ്.അദ്വിത എ.എസ്.ശ്രിയ,റെന ഫാത്തിമ,എ.കെ.അനുഷ്ക,മെഹക് നൗറീൻ, അൻവി ജി.എസ്, ഐസ മർയം , മുഹമ്മദ് സെഹറാൻ എന്നിവർ സംബന്ധിച്ചു.
‘അക്ഷരപ്പച്ച’ പദ്ധതിയുടെ ഭാഗമായി നൂറ് കണക്കിന് പേപ്പർ പേനകൾ നിർമ്മിച്ച് സൗജന്യമായി സ്കൂൾ പ്രദേശത്തെ വീടുകളിലും, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തിരുന്നു. സ്കൂളിൽ അതിഥികളായെത്തുന്നവരെ പേപ്പർ പേനകൾ ഉപയോഗിച്ചാണ് കുട്ടികൾ സ്വീകരിച്ചു വരുന്നത്.
കഴിഞ്ഞ വർഷം പെൻ ബോക്സ് ചാലഞ്ച് നടത്തി മുന്നൂറിലധികം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പരിസ്ഥിതിയെ സംരക്ഷിക്കാനായി അക്ഷരപ്പച്ചയ്ക്ക് തുടക്കം കുറിച്ചത്.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







