മിഠായികളുടെ പേരിൽ കഞ്ചാവ് വിൽപന; രണ്ട് യുവാക്കൾ പിടിയിൽ

മഞ്ചേരി : മഞ്ചേരിയിലെ ഒരു മുറുക്കാൻ കടയിൽ മിഠായികളുടെ പേരിൽ കഞ്ചാവ് വിൽക്കുന്ന സംഘത്തെ എക്‌സൈസ് സംഘം പിടികൂടി. ഗുഡല്ലൂർ ടൗൺ സ്വദേശികളായ ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് പിടിയിലായത്.

           ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു.ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വർണ്ണകടലാസിൽ പൊതിഞ്ഞ 125 ഗ്രാം കഞ്ചാവ് മിഠായികൾ ആണ് പിടികൂടിയത്. വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ നയിച്ച സംഘമാണ് അറസ്റ്റ് നടത്തിയത്.

          പ്രതികളുടെ മൊഴിയെ തുടർന്ന് മഞ്ചേരിയിലെ കടയിൽ നടത്തിയ പരിശോധനയിൽ നിന്നും കൂടി കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. ഇവയുടെ ലേബലിൽ ഛത്തീസ്ഗഢിലെ ഒരു സ്ഥാപനത്തിന്റെ മേൽവിലാസം രേഖപ്പെടുത്തിയിട്ടുണ്ട്.പിടിച്ചെടുത്ത കഞ്ചാവ് മിഠായികൾ കോഴിക്കോട് റീജനൽ ലബോറട്ടറിയിലേക്ക് പരിശോധനക്കായി അയച്ചു. പ്രതികളെയും തൊണ്ടിസാധനങ്ങളും തുടർ നടപടികൾക്കായി നിലമ്പൂർ എക്‌സൈസ് റേഞ്ചിന് കൈമാറി.

Leave a Reply

Your email address will not be published.