കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 (1201 കന്നി 06 മുതൽ 16) വരെ ആഘോഷിക്കും. പ്രകാശത്തിന്റെയും സംഗീതത്തിൻ്റെയും വസന്തം വിരിയുന്ന ദിനരാത്രങ്ങളെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 (1201 കന്നി 06 മുതൽ 16) വരെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈവിധ്യമാർന്ന സംഗീത-നൃത്ത കലാരാധനകളോടെ ആഘോഷിക്കുകയാണ്.
നവരാത്രി ആരംഭ ദിവസം മുതൽ മഹാനവമി വരെ കാലത്ത് 7.30നും വൈകീട്ട് 5 മണിക്കും രാത്രി 9 മണിക്കും ഗജവീരൻ്റെ അകമ്പടിയോടെ പ്രശസ്തരും പ്രഗത്ഭരുമായ വാദ്യകലാകാരൻമാരുടെ വാദ്യമേളത്തോടും, നാദസ്വരത്തോടും കൂടിയ കാഴ്‌ചശീവേലി. ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്‌പറ്റ്, കുഴൽപറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകളും ഉണ്ടായിരിക്കുന്നതാണ്.
നവരാത്രി ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ, അസിസ്റ്റന്റ് കമ്മിഷണർ കെ. കെ. പ്രമോദ്കുമാർ, ദേവസ്വം മാനേജർ വി.പി ഭാസ്കരൻ എന്നിവർ അറിയിച്ചു.