മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; ലൈസൻസിന്റെ മറവിൽ തോക്കുകളും പിസ്റ്റളുകളും

മലപ്പുറം എടവണ്ണയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. ഉണ്ണി കമ്മദ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ പിടികൂടിയത്.പരിശോധനയിൽ 20 എയർ ഗണ്ണുകൾ, 3 പിസ്റ്റളുകൾ, 200-ലധികം വെടിയുണ്ടകൾ, 40 പെല്ലറ്റ് ബോക്സുകൾ എന്നിവ പൊലീസ് കണ്ടെത്തി.പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഉച്ചയ്ക്ക് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് എടവണ്ണയിലെ ആയുധശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, ഉണ്ണി കമ്മദിന് ഒരു റൈഫിൾ കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അതിന്റെ മറവിലാണ് വൻ ആയുധശേഖരം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ മൃഗവേട്ടയ്ക്കായാണ് ആയുധങ്ങൾ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ഗവ .:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ *17.09.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ* 

Next Story

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; പട്ടാമ്പി സ്വദേശിയായ 27കാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ

Latest from Local News

കൊടുവള്ളി നഗരസഭ വോട്ടർ പട്ടിക വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി

മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി അന്തരിച്ചു

മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ

കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ അന്തരിച്ചു

കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ (70) അന്തരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട് ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ശ്രീധരൻ കിടാവ് പേരാമ്പ്ര

അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ അന്തരിച്ചു

അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ (46) അന്തരിച്ചു. ഗവ. പോളീടെക്നിക്ക് (കോഴിക്കോട് ) അധ്യാപികയായിരുന്നു. ഭർത്താവ് ബിനീഷ് ജില്ലാ സൈനിക് വെൽഫെയർ

പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് കെട്ടിട വിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്