കാപ്പാട്: ക്ഷീര വികസന വകുപ്പിൻ്റെയും വികാസ് നഗർ-ചീനച്ചേരി ക്ഷീരസംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്,
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ .എം സുഗതൻ, കെ.ജിവാനന്ദൻ , ബിന്ദു സോമൻ, ഷീബശ്രീധരൻ, കെ .അബിനീഷ്, ശിവദാസൻ കളത്തിൽ താഴെ, എന്നിവർ ക്ഷീരകർഷകരെ ആദരിച്ചു.
കന്നുകാലി പ്രദർശനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ അതുല്യ ബൈജു അധ്യക്ഷയായി.ക്ഷീര വികസന ഓഫീസർ പി.സജിത, എ.വി.സത്യൻ,രാജേഷ് കൂട്ടാക്കിൽ, കെ.വി.ഹരിദാസൻ, ആണ്ടി കുട്ടികളത്തിൽ താഴെ പി.കെ.സത്യൻ, എസ് എസ് അനശ്വര, എന്നിവർ സംസാരിച്ചു.
ആത്മകർഷക മുഖാമുഖം ,ക്ഷീര വികസന സെമിനാർ, ഡയറി എക്സ്ബിഷൻ, ഡയറിക്വിസ് എന്നിവ നടന്നു.
