കാർഷിക യന്ത്രം സർവ്വചരിതം ക്യാമ്പ് ചെറുവണ്ണൂരിൽ ആരംഭിച്ചു

/

ചെറുവണ്ണൂർ : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും പേരാമ്പ്ര കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം ചേർന്ന് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാർഷിക യന്ത്രം സർവ്വചരിതം ക്യാമ്പ് ചെറുവണ്ണൂരിൽ ആരംഭിച്ചു.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് എൻ ടി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ ആർ രാഘവൻ അധ്യക്ഷത വഹിച്ചു. ഉമ്മർ ,ബാലകൃഷ്ണൻ , ദ്വിതീഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ഹിബ ടി സ്വാഗതവും ഷൈമ ടി പി നന്ദിയും പറഞ്ഞു.

        ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളിലെ കർഷകരുടെ കേടുപാടായ കാർഷി യന്ത്രങ്ങൾ (പെട്രോൾ/ഡീസൽ യന്ത്രം മാത്രം) സൗജന്യമായി അറ്റകുറ്റപ്പണി നടത്തും. സ്പെയർപാർട്സുകളുടെ തുകയിടാക്കും. ട്രാക്ടർ ടില്ലർ കൊയ്ത്തു യന്ത്രം തുടങ്ങിയ വലിയ യന്ത്രങ്ങൾ അതാത് സ്ഥലത്ത് പോയി അറ്റ കുറ്റപ്പണി നടത്തുന്ന മൊബൈൽ റിപ്പയർ യൂണിറ്റിന്റെ സേവനവും ക്യാമ്പിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

കിഴൂർ റോഡ് അടയ്ക്കരുതെന്ന ആവശ്യം; കലക്ടറുമായി സർവകക്ഷി ആക്ഷൻ കൗൺസിൽ ചർച്ച നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

ഭരണഘടനയോടുള്ള വിശ്വാസമാണ് രാജ്യത്തിന്റെ അടിസ്ഥാനം – ടി. പി. അബ്ദുല്ലക്കോയ മദനി

ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ

തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.