സി പി ഐ(എം) ബാലുശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സാമ്രാജത്വ വിരുദ്ധ റാലിയും പൊതുയോഗവും നടത്തി

ഖത്തർ ഉൾപ്പടെയുള്ള ലോകത്തിൻ്റെ വിവിധ രാജ്യങ്ങൾക്ക് നേരെ അമേരിക്കൻ സാമ്രാജത്വത്തിൻ്റെ പിന്തുണയോടെ ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിലും ഇസ്രയേൽ ധനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തിയ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സി പി ഐ (എം) ബാലുശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ സാമ്രാജത്വവിരുദ്ധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി പി പ്രേമ, പി പി രവീന്ദ്രനാഥ്, എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി കെ സുമേഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി

Next Story

തെരുവ് നായ ശല്യത്തിനെതിരെ റെസിഡന്റ്‌സ്അപ്പെക്സ് കൌൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി

Latest from Local News

ദേശാഭിമാനി ലേഖകൻ ടി.കെ. നാരായണനെ അനുസ്മരിച്ചു

ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റേയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും ആദ്യകാല നേതാക്കളിലൊരാളും ദീർഘകാലം ദേശാഭിമാനി പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകനുമായിരുന്ന ടി കെ നാരായണനെ

കിഴൂർ റോഡ് അടയ്ക്കരുതെന്ന ആവശ്യം; കലക്ടറുമായി സർവകക്ഷി ആക്ഷൻ കൗൺസിൽ ചർച്ച നടത്തി

നന്തി : എൻ.എച്ച്. 66 നിർമാണത്തിന്റെ ഭാഗമായി നന്തി–കിഴൂർ റോഡ് അടയ്ക്കുന്നതിനെതിരെ സർവകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ജില്ലാകലക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിന്റെ

കാർഷിക യന്ത്രം സർവ്വചരിതം ക്യാമ്പ് ചെറുവണ്ണൂരിൽ ആരംഭിച്ചു

ചെറുവണ്ണൂർ : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും പേരാമ്പ്ര കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം ചേർന്ന് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്

ക്ഷീര വികസന വകുപ്പിൻ്റെയും വികാസ് നഗർ-ചീനച്ചേരി ക്ഷീരസംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു

കാപ്പാട്: ക്ഷീര വികസന വകുപ്പിൻ്റെയും വികാസ് നഗർ-ചീനച്ചേരി ക്ഷീരസംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്