താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി

കേരളത്തിലെ പോലീസുകാർ ഭരണ കൂടത്തിൻ്റെ ചട്ടുകമാകാതെ ജനാധിപത്യത്തിൻ്റെ സൈനികരാകണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കുമെതിരെ ബി ജെ പി കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്യശ്യാമള കോമളമായ കേരളത്തെ ഇടത് സർക്കാർ ഇടി മുറി കേരളമാക്കി മാറ്റി. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും. പോലീസിൻ്റെ ഇടി കിട്ടി കൊണ്ടിരിക്കുകയാണ്. ഭരണകൂടം സംരക്ഷിക്കേണ്ടത് ജനാധിപത്യമാണ്. ജനാധിപത്യത്തിൻ്റെ സംരക്ഷകരാകേണ്ട പോലീസുകാരെ കേരളത്തിലെ ഇടത് – വലത് മുന്നണികൾ ഭരണകൂടത്തിൻ്റെ സൈന്യമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ റൂറൽ ജില്ലാ പ്രസിഡൻ്റ് ടി. ദേവദാസ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ വി.വി. രാജൻ, കെ. ശശീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി രാമദാസ്, കെ. രജനീഷ് ബാബു, മേഖല വൈസ് പ്രസിഡൻ്റ് എം.സി ശശീന്ദ്രൻ, സെക്രട്ടറി വി.പി രാജീവൻ, എം. സുനിൽ, താമരശ്ശേരി മണ്ഡലം പ്രസിഡൻ്റ് ശ്രീവല്ലി ഗണേശ് എന്നിവർ സംസാരിച്ചു.

ചുങ്കത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് ജോണി കുമ്പുളുങ്കൽ, ജോസ് വാലുമണ്ണിൽ, സജീവ് ജോസഫ്, ടി.എ നാരായണൻ, ഷാൻ കട്ടിപ്പാറ, സി. പി സതീശൻ, എം ഇ ഗംഗാധരൻ,ഷൈമ പാച്ചുക്കുട്ടി, ആർ.എം കുമാരൻ, ബിന്ദു ചാലിൽ , ഷൈമ വിനോദ്, മനോജ് നടുക്കണ്ടി, സി.ടി ജയപ്രകാശ്,
ബിന്ദു പ്രഭാകരൻ, വി.വി ശ്രീഹരി, സി. മോഹനൻ, കെ.പി ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published.

Previous Story

നടേരി  മുത്താമ്പി (കൊല്ലൻ മുക്ക്) കൊല്ലോരയ്ക്കൽ കല്യാണി അമ്മ അന്തരിച്ചു

Next Story

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി

Latest from Local News

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും: എം.വി.ശ്രേയാംസ്‌കുമാര്‍

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് നാന്ദി കുറിക്കുമെന്നും ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.