ദേശീയ പാത വികസനം; പൊയില്‍ക്കാവില്‍ മെല്ലെപ്പോക്ക്

ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും ഊര്‍ജ്ജിതമായെങ്കിലും പൊയില്‍ക്കാവില്‍ മുടന്തി നീങ്ങുന്ന അവസ്ഥ. പൊയില്‍ക്കാവ് ടൗണില്‍ നിര്‍മ്മിച്ച അണ്ടര്‍പാസുമായി പുതിയ റോഡ് ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് കാര്യമായ പുരോഗതിയില്ലാതെ കിടക്കുന്നത്. അണ്ടര്‍പാസിന്റെ തെക്ക് ഭാഗത്താണ് റോഡ് നിര്‍മ്മാണ പ്രവൃത്തി ഇപ്പോള്‍ നടക്കുന്നത്. കോണ്‍ക്രീറ്റ് പാനല്‍ സ്ഥിപിച്ചു അതില്‍ മണ്ണിട്ട് നിറയ്ക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. അടിപ്പാതയുടെ വടക്കു ഭാഗത്ത് ഒരു പ്രവൃത്തിയും ഇപ്പോള്‍ നടക്കുന്നില്ല. ഈ ഭാഗത്ത് സര്‍വ്വീസ് റോഡും അത്ര ഗതാഗത യോഗ്യമല്ല.

വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില്‍ പ്രവൃത്തി കാര്യമായി പുരോഗമിക്കാത്ത സ്ഥലമാണ് പൊയില്‍ക്കാവ്. മഴ ഒഴിഞ്ഞ ഈ സമയത്തെ അനുകൂലമാക്കി റോഡ് നിര്‍മ്മാണം വേഗത്തിലാക്കുകയാണ് വേണ്ടത്. മഴ പെയ്തു തുടങ്ങിയാല്‍ ഈ ഭാഗത്ത് വെളളമുയരും.അതോടെ റോഡ് നിര്‍മ്മാണം വീണ്ടും പ്രയാസമാകും. പല സ്ഥലത്തു നിന്നും ഒഴുകിയെത്തുന്ന വെളളം പൊയില്‍ക്കാവ് ഭാഗത്തേക്കാണ് എത്തുക. ഇവിടെ നിര്‍മ്മിച്ച അണ്ടര്‍പാസില്‍ വെളളം കെട്ടി നില്‍ക്കുന്ന അവസ്ഥയുമുണ്ട്. വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില്‍ തിരുവങ്ങൂരില്‍ നിര്‍മ്മിച്ച അണ്ടര്‍പാസുമായി പുതിയ പാത ബന്ധമറ്റ് കിടക്കുകയാണ്. ഇതേ അവസ്ഥയാണ് ചെങ്ങോട്ടുകാവിലും. പൂക്കാടില്‍ നിര്‍മ്മിച്ച പാതയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. എന്നാല്‍ ഈ അടിപ്പാതയ്ക്ക് മുകളിലും ഇനിയും പണി നടക്കാനുണ്ട്. പൂക്കാട് മുതല്‍ പൊയില്‍ക്കാവ് വരെ സര്‍വ്വീസ് റോഡുകളുടെ പണിയും പൂര്‍ത്തിയാകാനുണ്ട്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് മുന്നില്‍ സര്‍വ്വീസ് റോഡില്ല. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്തെ പ്രധാനപാത ഒരു മാസത്തിനകം തുറന്നു നല്‍കാന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം എന്‍ എച്ച് എ ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന

Next Story

അത്തോളി പൈക്കാട്ട് ശ്രീധര വാരിയർ അന്തരിച്ചു

Latest from Local News

താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി

കേരളത്തിലെ പോലീസുകാർ ഭരണ കൂടത്തിൻ്റെ ചട്ടുകമാകാതെ ജനാധിപത്യത്തിൻ്റെ സൈനികരാകണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ

നടേരി  മുത്താമ്പി (കൊല്ലൻ മുക്ക്) കൊല്ലോരയ്ക്കൽ കല്യാണി അമ്മ അന്തരിച്ചു

നടേരി  മുത്താമ്പി (കൊല്ലൻ മുക്ക് ) കൊല്ലോരയ്ക്കൽ കല്യാണി അമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ രാമുണ്ണി നായർ. മക്കൾ ദേവകി

നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യം 24 മണിക്കൂർ ഉപവാസ സമരം കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നന്തി ടൗണിൽ നാഷണൽ ഹൈവേ നിർമിക്കുന്ന 300 മീറ്റർ നീളവും 10 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള എംബാങ്ക്മെൻ്റിന് പകരം

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഗ്രന്ഥശാല ദിനം ആഘോഷിച്ചു

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്റെ നേതൃത്വത്തില്‍ ഗ്രന്ഥശാലദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്‍ട്രല്‍ യു. പി. സ്‌കൂള്‍ ലൈബ്രറിയിലേക്ക്