കോരപ്പുഴ തീര സംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി

കോരപ്പുഴ വി.കെ.റോഡ് ഭാഗത്ത് കോരപ്പുഴയുടെ തീരം കെട്ടി സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. രണ്ട് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 20 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 30 ലക്ഷം രൂപയുമാണ് അനുവദിച്ചതെന്ന് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷും,ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ ഷിബുവും അറിയിച്ചു. വി.കെ.റോഡ് ഭാഗത്ത് താമസിക്കുന്ന അമ്പതോളം കുടുംബങ്ങള്‍ക്ക് സഹായകരമാകുന്ന പദ്ധതിയാണിത്. കോരപ്പുഴയില്‍ നിന്നും ഉപ്പുവെളളം കയറുന്നത് മൂലം ഈ കുടുംബങ്ങള്‍ തീരാ ദുരിതത്തിലായിരുന്നു. കിണറുകളിലും ജലാശയങ്ങളിലും ഉപ്പുവെളളം കയറി ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെയുളളവര്‍ അനുഭവിക്കുന്നത്. ഉപ്പുവെളളം കാരണം തെങ്ങുകളും മറ്റും ഉണങ്ങി നശിച്ചിരുന്നു. പുഴയും കരയും തമ്മില്‍ വ്യത്യാസമില്ലാത്തതിനാല്‍ ഉപ്പുവെളളം കരയിലേക്ക് കയറും. ഇതിന് പരിഹാരമായിട്ടാണ് പുഴതീരത്ത് ഉയരത്തില്‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍മ്മാണ മേല്‍നോട്ടം. 20 ലക്ഷത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ബാക്കിയുളള പ്രവൃത്തിയ്ക്ക് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി നടക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

അടുവാട് സാംസ്കാരിക നിലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

Next Story

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന

Latest from Local News

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഗ്രന്ഥശാല ദിനം ആഘോഷിച്ചു

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്റെ നേതൃത്വത്തില്‍ ഗ്രന്ഥശാലദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്‍ട്രല്‍ യു. പി. സ്‌കൂള്‍ ലൈബ്രറിയിലേക്ക്

ദേശീയ പാത വികസനം; പൊയില്‍ക്കാവില്‍ മെല്ലെപ്പോക്ക്

ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും ഊര്‍ജ്ജിതമായെങ്കിലും പൊയില്‍ക്കാവില്‍ മുടന്തി നീങ്ങുന്ന അവസ്ഥ. പൊയില്‍ക്കാവ് ടൗണില്‍ നിര്‍മ്മിച്ച അണ്ടര്‍പാസുമായി

അടുവാട് സാംസ്കാരിക നിലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25,38,562 ലക്ഷം തുക വകയിരുത്തി നിർമ്മിച്ച അത്തോളി ഗ്രാമപഞ്ചായത്തിലെ അടുവാട് സാംസ്കാരിക നിലയത്തിൻ്റെ