പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25,38,562 ലക്ഷം തുക വകയിരുത്തി നിർമ്മിച്ച അത്തോളി ഗ്രാമപഞ്ചായത്തിലെ അടുവാട് സാംസ്കാരിക നിലയത്തിൻ്റെ പുതിയ കെട്ടിടം പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു. ബിൽഡിങ്ങിൻ്റെ പ്ലാൻ വരച്ച ഗോകുൽദാസ് തവരക്കാട്ടിൽ, കവിയും നാടകകൃത്തുമായ ബാലകൃഷ്ണൻ കൊടശ്ശേരി എന്നിവരെ ആദരിച്ചു. ബാലകൃഷ്ണൻ കൊടശ്ശേരിയുടെ പുസ്തകം വാർഡ് മെമ്പർ എ.എം.വേലായുധൻ ഏറ്റുവാങ്ങി. ആശംസകൾ നേർന്നു കൊണ്ട് കെ.ജീവാനന്ദൻ മാസ്റ്റർ (വികസന സ്റ്റാൻ്റിംഗ് കമ്മറ്റി പന്തലായനി ബ്ലോക്ക്) അഭിനീഷ്. കെ, (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി പന്തലായനി ബ്ലോക്ക്) സുനീഷ് നടുവിലയിൽ (ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അത്തോളി, ഗ്രാമപഞ്ചായത്ത്), സുധ കാപ്പിൽ (ബ്ലോക്ക് മെമ്പർ),
വാസവൻ പൊയിലിൽ (മെമ്പർ അത്തോളി ഗ്രാമപഞ്ചായത്ത്), വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി കെ.രമേശ് ബാബു, അജിത് കുമാർ, ടി കെ കരുണാകരൻ, സി.എം.സത്യൻ, ആദരവ് ഏറ്റുവാങ്ങിയ ഗോകുൽദാസ്ത വരക്കാട്ടിൽ, ബാലകൃഷ്ണൻ കൊടശ്ശേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ ബിന്ദു മഠത്തിൽ സ്വാഗതവും ഇ.രമേശൻ നന്ദിയും പറഞ്ഞു.
Latest from Local News
ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക
കൊയിലാണ്ടി ബീച്ച് റോഡിൽ കാരക്കാട് പുറത്തെ വളപ്പിൽ കുഞ്ഞഹമ്മദ് (84) ഷജാഹത്ത് ഹൗസ് അന്തരിച്ചു. ഭാര്യ സൈനബ. മക്കൾ ബഷീർ, ഹമീദ്
മൂടാടി ഗ്രമപഞ്ചായത്തിലെ മൂടാടി മുതൽ നന്തി വരെയുള്ള ദേശീയ പാതയിലെ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു. ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത്
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 76 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം







