മുക്കത്ത് മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു

മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മലപ്പുറം കിഴ്​ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധീഖ് ആണ് അറസ്റ്റിൽ ആയത്.

കൈയിൽ കരിങ്കല്ലുമായെത്തിയ മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ  ചില്ല് തകർക്കുകയും ചെയ്തു. ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്റ്റേഷനിൽ പ്രവേശിച്ചത്. അന്വേഷിക്കാമെന്ന് പോലീസ് മറുപടി നൽകിയെങ്കിലും പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും സിദ്ദിഖിനെതിരെ കേസ് എടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published.

Previous Story

 വടകരയില്‍ ഒമ്പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം

Next Story

അടുവാട് സാംസ്കാരിക നിലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

Latest from Local News

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ. ജില്ലയിലെ മനോഹരമായ ഇടങ്ങളിൽ കാഴ്ച ആസ്വദിക്കാൻ പ്രായമുള്ളവർക്ക് അവസരം ഒരുക്കുക

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപ ഭരണാനുമതി

ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക

കൊയിലാണ്ടി ബീച്ച് റോഡിൽ കാരക്കാട് പുറത്തെ വളപ്പിൽ കുഞ്ഞഹമ്മദ് ഷജാഹത്ത് ഹൗസ് അന്തരിച്ചു

കൊയിലാണ്ടി ബീച്ച് റോഡിൽ കാരക്കാട് പുറത്തെ വളപ്പിൽ കുഞ്ഞഹമ്മദ് (84) ഷജാഹത്ത് ഹൗസ് അന്തരിച്ചു. ഭാര്യ സൈനബ. മക്കൾ ബഷീർ, ഹമീദ്

മൂടാടിയിൽ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു

മൂടാടി ഗ്രമപഞ്ചായത്തിലെ മൂടാടി മുതൽ നന്തി വരെയുള്ള ദേശീയ പാതയിലെ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു. ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 76 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ്