കോടികൾ ചെലവഴിച്ച ഫറോക്ക് പഴയപാലം അപകടാവസ്ഥയിൽ; വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തു

കോഴിക്കോട്: കോടികൾ ചെലവഴിച്ച് നവീകരിച്ച ഫറോക്ക് പഴയപാലം വീണ്ടും അപകടാവസ്ഥയിൽ. പാലത്തിന്‍റെ അടിഭാഗത്തെ ക്രോസ് ബീമുകൾ തുരുമ്പേറി അടര്‍ന്നു തുടങ്ങിയത് ഗുരുതര ആശങ്ക ഉയര്‍ത്തി. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തു.

         1883ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പാലത്തിന്‍റെ ഗർഡറുകളോട് ചേർന്ന ഭാഗങ്ങളാണ് തകരാറിലായത്. ഗർഡറുകൾ തൂണുകളിൽ ബന്ധിപ്പിക്കുന്ന കവചങ്ങളും തുരുമ്പേറ്റ് കേടായതായി കണ്ടെത്തി. ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ സംരക്ഷണ കവചങ്ങൾ നേരത്തെ തന്നെ തകർന്നിരുന്നു.

        2022-ൽ 90 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണികളും നടപ്പാത നവീകരണവും നടത്തിയിരുന്നു. പിന്നീട്, ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച് പാലത്തിന് ദീപാലങ്കാരം നടത്തി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, പാലത്തിന്‍റെ അടിഭാഗത്തെ തുരുമ്പ് പ്രശ്നം അധികൃതരെ അന്നേ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.കഴിഞ്ഞ മാർച്ചിൽ നടത്തിയ ഡ്രോൺ പരിശോധനയിലാണ് പാലത്തിന്‍റെ അടിഭാഗം അപകടാവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചത്.അറ്റകുറ്റപ്പണികൾക്കായി 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഭരണാനുമതി ലഭിച്ചതിനു ശേഷം നടപടികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Next Story

പേരാമ്പ്ര പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

Latest from Local News

ദേശീയ പാത വികസനം,മെല്ലെപ്പോക്ക് പൊയില്‍ക്കാവില്‍

ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും ഊര്‍ജ്ജിതമായെങ്കിലും പൊയില്‍ക്കാവില്‍ മുടന്തി നീങ്ങുന്ന അവസ്ത . പൊയില്‍ക്കാവ് ടൗണില്‍ നിര്‍മ്മിച്ച

കോരപ്പുഴ തീര സംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി

കോരപ്പുഴ വി.കെ.റോഡ് ഭാഗത്ത് കോരപ്പുഴയുടെ തീരം കെട്ടി സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. രണ്ട് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍

അടുവാട് സാംസ്കാരിക നിലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25,38,562 ലക്ഷം തുക വകയിരുത്തി നിർമ്മിച്ച അത്തോളി ഗ്രാമപഞ്ചായത്തിലെ അടുവാട് സാംസ്കാരിക നിലയത്തിൻ്റെ

മുക്കത്ത് മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു

മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മലപ്പുറം

 വടകരയില്‍ ഒമ്പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം

വടകരയില്‍ ഒമ്പതാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികൾ മര്‍ദിച്ചു. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒമ്പതാം ക്ലാസുകാരനെ മര്‍ദിച്ചത്. വീട്ടിലെത്തിയശേഷം