ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) രീതി വ്യാപകമെന്ന് കേരള പൊലീസ്

ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാകുന്നുവെന്നും ഇത്തരം തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോധവത്കരണ പോസ്റ്റും കേരള പൊലീസ് പങ്കുവച്ചു. അ‌ക്കൗണ്ട് വാടകക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൌണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സഹായം നൽകി

Next Story

തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Latest from Main News

വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ

തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന

വടകരയിൽ ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരുക്ക്

 വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം

ഇക്കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം.