ചേമഞ്ചേരി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിനു മുന്നോടിയായുള്ള ചേമഞ്ചേരി മേഖലാ സമ്മേളനം സംഘടന ജില്ലാ ട്രഷറർ മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ചന്ദ്രൻ സാന്ദ്രം പതാക ഉയർത്തി. അഷ്റഫ് പൂക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എം.കെ. രാമകൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും, ഏരിയാ സെക്രട്ടറി പി ചാത്തു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കേരള സർക്കാർ നടപ്പിലാക്കി വരുന്ന പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രഗവൺമെൻ്റ് ധനസഹായം അനുവദിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. മേഖലാ വൈസ് പ്രസിഡൻ്റ് ഷാജി മലയിൽ പ്രമേയം അവതരിപ്പിച്ചു. എം.കെ. രാമകൃഷ്ണൻ സെക്രട്ടറിയായും, അഷ്റഫ് പൂക്കാട് പ്രസിഡൻ്റായും, പി കെ.ഉണ്ണികൃഷ്ണൻ ട്രഷററുമായി 15 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പൂക്കാട് എഫ് എഫ് ഹാളിൽ പി കെ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് ചന്ദ്രൻ സാന്ദ്രം നന്ദി രേഖപ്പെടുത്തി.