കുറ്റ്യാടി: കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരം ശ്രദ്ധേയമായി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യ സമരചരിത്രത്തെ കുറിച്ചും സമരനായകരെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. കെപിഎസ് ടിഎ സംസ്ഥാന അക്കാദമിക് സെൽ കൺവീനർ മനോജ് കൈവേലി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. പി.പി.ദിനേശൻ, ടി.വി.രാഹുൽ, ഇ. ഉഷ, ഹാരിസ് വടക്കയിൽ, സുധീർ അരൂർ, സി.എസ്.ആതിര, വി.കെ. അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.
ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ എൽ.പി വിഭാഗം: ഹൃദ്യ ലക്ഷ്മി (വടയം നോർത്ത് എൽപിഎസ്), റയ റിനാജ് (കെ.വി. കെ എം യു പി ദേവർകോവിൽ), നിലോന ഗൗരി (ജിഎൽപിഎസ് വടക്കുമ്പാട്) യുപി വിഭാഗം: ലയാൻ അമീർ (കെവികെഎം യു പി ദേവർകോവിൽ) റിയ സജിത്ത് (നാഷണൽ എച്ച് എസ് എസ് വട്ടോളി ) കെ.ഇഷാൻ (സംസ്കൃതം എച്ച് എസ് വട്ടോളി) കെ. റയാൻ (സിഇഎംഎൽപിഎസ്) ഹൈസ്കൂൾ വിഭാഗം: നിലാനിയ അനിൽ (നാഷണൽ എച്ച് എസ് എസ് വട്ടോളി) ധ്രുപത് ദേവ് (നാഷണൽ എച്ച് എസ് എസ് വട്ടോളി) എ.ദേവതീർത്ഥ് (സംസ്കൃതം എച്ച് എസ് വട്ടോളി) ഹയർസെക്കൻഡറി വിഭാഗം: കൃഷ്ണപ്രിയ (നാഷണൽ എച്ച് എസ് എസ് വട്ടോളി) അഹാന ഹരി (നാഷണൽ എച്ച് എസ് എസ് വട്ടോളി) അലൻ ജിത്ത് (ആർ എൻ എം എച്ച് എസ് എസ് വട്ടോളി)