ഒ ഐ സി സി ഉനൈസ എട്ടാം വാർഷിക ആഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു

ജീവകാരുണ്യ സാമൂഹ്യ രംഗത്ത് ഉനൈസയിലെ സജ്ജീവ സാന്നിധ്യമായ ഒ ഐ സി സി ഉനൈസ ഘടകം അതിൻ്റെ എട്ടാം വാർഷികവും ഓണാഘോഷവും അതിവിശാലമായ രീതിയിൽ ആഘോഷിച്ചു. സെപ്റ്റംബർ 11 വ്യാഴാഴ്ച ഉനൈസയിലെ അൽ ഹജബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സാംസ്കാരിക സമ്മേളനം ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബഹുമാനപ്പെട്ട ബിജു കല്ലുമല ഉദ്ഘാടനം നിർവഹിച്ചു. ഓ ഐ സി സി ഉനൈസ സെക്രട്ടറി വിശ്വനാഥൻ കാളികാവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് സാലി കരുവാറ്റ അദ്ധ്യക്ഷതയും മുൻ സെക്രട്ടറി അഷ്റഫ് വിളക്കുടി സംഘടനാ റിപ്പോർട്ടും മുൻ പ്രസിഡൻ്റ് പ്രിൻസ് ജോസഫ് നന്ദിയും പറഞ്ഞു.

ഓ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബഹുമാനപ്പെട്ട ബിജു കല്ലുമല, ഒ ഐ സി സി ബുറൈദ രക്ഷാധികാരി സക്കീർ പത്തറ, കെ എം സി സി ഉനൈസ പ്രസിഡൻ്റ് ജംഷീർ മങ്കട, കനിവ് ജീവകാരുണ്യ സംഘടനയുടെ മെഡിക്കൽ വിങ്ങ് ചെയർമാൻ ഡോക്ടർ ലൈജു, ഇന്ത്യൻ എംബസി വളണ്ടിയർ ഹരിലാൽ, പ്രവാസി സംഘം സെക്രട്ടറി നൗഷാദ്, ഉനൈസ കിങ്ങ് സൗദ് ആശുപത്രിയിലെ സീനിയർ നഴ്സ് സൂപ്രണ്ട് തങ്കമ്മ ചാക്കോ, കിങ്ങ് സൗദ് ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റ് നേഴ്സ് ഇൻചാർജ് മീന പല്ലാഴി, ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉനൈസ ഒ ഐ സി സി യുടെ മുൻപ്രസിഡൻ്റ് പ്രിയപ്പെട്ട പ്രിൻസ് ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഒ ഐ സി സി ബുറൈദ സെന്റ്രൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രമോദ് കുര്യനും, പി പി അഷ്റഫ് കോഴിക്കോടും, ഉനൈസ കെ എം സി സി യുടെ ജനറൽ സെക്രട്ടറി സെയ്യദ് ഷുഹൽ തങ്ങളും, പ്രവാസി സംഘം ഉനൈസയുടെ ബാബു കിളിമാനൂരും ആശംസ പ്രസംഗം നടത്തി. പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഡോക്ടർ ലൈജു നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ളാസും, പ്രാദേശിക കലാകാരന്മാരും കൊച്ചു കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഗാനമേളയും പരിപാടി വർണ്ണാഭമാക്കി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബസ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ നിന്ന് ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി

Next Story

ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് അന്തരിച്ചു

Latest from Main News

വടകരയിൽ ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരുക്ക്

 വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം

ഇക്കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം.

വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി

ഏറെ വിവാദങ്ങള്‍ക്കിടെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. രാഹുൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിൽക്കവേ ആണ് സഭ തുടങ്ങി

മുത്താമ്പി പാലത്തിൽ നിന്നും വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുത്താമ്പി പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിനെ കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെതായത്. കൊയിലാണ്ടി

മിൽമ പാൽവില തീരുമാനം ഇന്ന് ; 5 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

തിരുവനന്തപുരം : മില്‍മ പാല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് ഉണ്ടാകാനിടയുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് മില്‍മ ആസ്ഥാനത്ത്