വേനലിൽ മനസും ശരീരവും തണുപ്പിക്കാൻ യാത്ര പോകാൻ പറ്റുന്ന കേരളത്തിലെ ഊട്ടികൾ പരിചയപ്പെടാം

//

ഈ വേനലിൽ മനസും ശരീരവും തണുപ്പിക്കാൻ എവിടേക്കെങ്കിലും ഒരു യാത്ര പോകണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. മലബാറുകാരെ സംബന്ധിച്ച് ഈ സമയത്ത് പലരും നേരെ വിടുന്നത് ഊട്ടിയിലേക്കാണ്. ഊട്ടിയിലെ തണുപ്പും എളുപ്പം എത്തിച്ചേരാമെന്നതുമെല്ലാം ആളുകളെ അവിടേക്ക് ആകർഷിക്കുന്നുണ്ട്. ചിലർ കൊടൈക്കനാലും പിടിക്കുന്നുണ്ട്.എന്നാൽ കേരളത്തിൽ നിന്ന് ആളുകൾ തള്ളിക്കയറാൻ തുടങ്ങിയതോടെ ഇപ്പോൾ ഊട്ടിയിൽ യാത്രക്കാർക്ക് ഈ പാസ് ഏർപ്പെടുത്തിയിരിക്കുകയണ് തമിഴ്നാട് സർക്കാർ. ഇതോടെ പൈസ ചെലവ് മാത്രമല്ല, സമയവും അധ്വാനവും വേറെ മുടക്കണം. എന്നാൽ കേരളത്തിൽ തന്നെ ഊട്ടിയെ പോലെ ആസ്വദിക്കാനുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ പിന്നെ എന്തിന് സമയവും പണവും മുടക്കി ഊട്ടിയിലേക്ക് പിടിക്കണം? നൂലാമാലകൾ ഒന്നും ഇല്ലാതെ ആസ്വദിച്ച് വരാൻ കഴിയുന്ന കേരളത്തിലെ ചില ‘ഊട്ടികൾ’ പരിചയപ്പെടാം.

കക്കാടംപൊയിൽ

മിനി ഗവി അല്ലെങ്കിൽ മലബാറുകാരുടെ ഊട്ടി, എന്നാണ് കോഴിക്കോട് ജില്ലയിലെ പ്രകൃതിരമണീയമായ ഇടങ്ങളിലൊന്നായ കക്കാടoപൊയിൽ അറിയപ്പെടുന്നത്. പച്ചപുതച്ച് നിൽക്കുന്ന മലകളും കുന്നിൻചരുവും അരുവികളും തണുത്ത കാലാവസ്ഥയും ഇവിടക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് കക്കാടം പൊയിൽ സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാ ട്ടമാണ് കക്കാടംപൊയിലിലെ മറ്റൊരു ആകർഷണം.

നെല്ലിയാമ്പതി

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് നെല്ലിയാമ്പതി. പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്ന് നിൽക്കുന്ന ഈ വനപ്രദേശം സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയർത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാലക്കാടിന്റെ അതിമനോഹരമായ സമതല കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടുത്തെ കാലാവസ്ഥ ഏതൊരാളേയും ആകർഷിക്കും. പാലക്കാട് ചുട്ട് പൊള്ളുമ്പോൾ പോലും നെല്ലിയാമ്പതിയിൽ കാലാവസ്ഥ തണുപ്പാണ്. അതിരാവിലെ കോടമഞ്ഞ് നിറഞ്ഞ കാഴ്ചകളാണ് ഇപ്പോഴും സഞ്ചാരികളെ വരവേൽക്കുക.

റാണിപുരം

കാസർഗോഡിന്റെ ഊട്ടിയാണ് റാണിപുരം.കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്ത കാലാവസ്ഥ തന്നെയാണ് ഈ ഹിൽ സ്റ്റേഷന് ഊട്ടിയെന്ന പേര് വരാൻ കാരണം. ട്രക്കിംഗ് കഴിഞ്ഞ് മുകളിലെത്തിയാൽ ചാറ്റൽ മഴയും ഇടയ്ക്ക് കോടയുമെല്ലാം കൂട്ടായി ഉണ്ടാകും. മുകളിൽ നിന്നുള്ള കാഴ്ച അതിലും മനോഹരമാണ്.

 

കൊടികുത്തിമല

കോടമഞ്ഞ് കാഴ്ച മറക്കുന്ന കൊടികുത്തിമല മലപ്പുറത്തിന്റെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. വെറുതെ പേര് കൊണ്ട് മാത്രമല്ല കേട്ടോ ഇവിടുത്തെ കാഴ്ചകളും കാലാവസ്ഥയും ഊട്ടിയോട് തുല്യം തന്നെ. പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളിൽ ഉൾപ്പെട്ടിരിക്കുന്ന കൊടികുത്തിമല സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷനായ ഇവിടെ കടുത്ത വേനലിൽ പോലും തണുപ്പാണ്.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ് ;ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക് നാവിന് ശസ്ത്രക്രിയ

Next Story

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയാ പിഴവ് : ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

Latest from Main News

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി

സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്

സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്.

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി