മിൽമ പാൽവില തീരുമാനം ഇന്ന് ; 5 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

തിരുവനന്തപുരം : മില്‍മ പാല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് ഉണ്ടാകാനിടയുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് മില്‍മ ആസ്ഥാനത്ത് നടക്കുന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം പ്രതീക്ഷിക്കുന്നത്.മൂന്ന് മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വിലവര്‍ധന സംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗത്തിനു മുമ്പായി സമര്‍പ്പിക്കും.

പാല്‍ വില അഞ്ചു രൂപ വരെയെങ്കിലും കൂട്ടണമെന്നതാണ് പൊതുവായ ആവശ്യം. ഓണത്തിന് ശേഷം വില കൂട്ടുമെന്നായിരുന്നു മുന്‍കൂട്ടി ഉണ്ടായിരുന്ന സൂചന. അതേസമയം, മധ്യമേഖല ഒഴികെയുള്ള മറ്റ് പ്രതിനിധികള്‍ അന്തിമ തീരുമാനം എടുക്കാന്‍ തയ്യാറല്ലെന്ന വിവരം ലഭിക്കുന്നു. മൂന്നു രൂപ വരെയെങ്കിലും വര്‍ധന ഉണ്ടാകാമെന്നാണ് സൂചന.

 നാളെ പൊതുയോഗം നടക്കാനിരിക്കെ വില വര്‍ധന ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ചില പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.തീരുമാനം: ഇന്ന് വൈകിട്ട് വ്യക്തമാകും

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം

Next Story

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങൾക്കായി കര്‍ശന സുരക്ഷാനിർദേശം

Latest from Main News

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്

കെ.എസ്.ഇ.ബി ബില്ലിൽ ഇളവ്: ഫെബ്രുവരിയിൽ സർചാർജിൽ കുറവ്

കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജിൽ ഇളവ് ലഭിക്കും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഈ മാസം ഇന്ധന സർചാർജ്