ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ പിറകിലെ ഇലക്ട്രിക് സാമഗ്രികൾ വെച്ചിരുന്ന ഭാഗത്തുനിന്നാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് വിവരം.
പുക ഉയർന്നതോടെ ബോട്ടിനെ കരയ്ക്കടുത്ത് എത്തിച്ച് സഞ്ചാരികളെ സമീപത്തെ തുരുത്തിലേക്ക് സുരക്ഷിതമായി മാറ്റി. പിന്നാലെ ബോട്ടിന്റെ ഓലമേഞ്ഞ ഭാഗത്ത് തീ വേഗത്തിൽ പടർന്നതോടെ മുഴുവൻ ഭാഗവും കത്തി നശിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. യാത്രക്കാരെ മറ്റൊരു ബോട്ടിൽ സുരക്ഷിതമായി കുമരകത്തേക്ക് തിരിച്ചയച്ചു. പ്രാഥമിക നിഗമനം പ്രകാരം ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് പിന്നിൽ.